Connect with us

Hi, what are you looking for?

Film News

തന്റെ പുതിയ സന്തോഷം പങ്കുവെച്ച് സംവൃത സുനിൽ, ആശംസകൾ നേർന്ന് ആരാധകർ

മലയാളത്തിന്റെ പ്രിയ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27നാണ് സംവൃതയ്ക്ക് രണ്ടാം കുഞ്ഞ് ജനിച്ചത്. മൂത്ത മകന്‍ അഗസ്ത്യക്ക് അഞ്ചു വയസ്സ് തികഞ്ഞ് ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴാണ് ഇളയമകന്‍ രുദ്രയുടെ ജനനം.നായികനായകന്‍ എന്ന ടെലിവിഷന്‍ പരിപാടിയും സംവൃത എത്തിയിരുന്നു. പുതിയ സിനിമയിലേക്ക് നായികാനായകന്‍മാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം മെന്ററായാണ് സംവൃതയും എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.ഇപ്പോഴിത ജീവിത ജീവിതത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവെയ്ക്കുകയാണ് നടി ഇളയമകൻ രുദ്രയുടെ ഒന്നാം പിറന്നാളാണ്. സോഷ്യൽ മീഡിയയിലൂടെയാണ് നടി ഈ സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത് ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്, എന്ന അടിക്കുറുപ്പോടെയാണ് പിറന്നാൾ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത് . നടിയുടെ പോസ്റ്റ് വൈറലാട്ടുണ്ട്. കുഞ്ഞ് രുദ്രയ്ക്ക് പിറന്നാൾ ആശംസയുമായി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.

2012 ലാണ് സംവൃതയും അഖിലും വിവാഹിതരാകുന്നത്. ഇവർക്ക് രുദ്രയെ കൂടാതെ അഗസ്ത്യ എന്നൊരു മകനും കൂടിയുണ്ട്. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് നടിയിപ്പോൾ. അടുത്തിടെ പുതിയ ചിത്രത്തിൽ സംവൃത എത്തുന്നു എന്ന സൂചനയും ലഭിച്ചിരുന്നു. അനൂപ് സത്യന്റെ സിനിമയിലാണ് സംവൃത വീണ്ടും എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ എത്താതെ അമേരിക്കയില്‍ നിന്നുതന്നെ സംവൃത സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാകും ചിത്രീകരണം എന്നും സൂചന ഉണ്ട്.

You May Also Like