Connect with us

Hi, what are you looking for?

Film News

നിറചിരിയോടെ സംവൃതയും അഖിലും, കാരണം പുറത്ത് വിട്ട് താരം

മലയാളത്തിന്റെ പ്രിയ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27നാണ് സംവൃതയ്ക്ക് രണ്ടാം കുഞ്ഞ് ജനിച്ചത്. മൂത്ത മകന്‍ അഗസ്ത്യക്ക് അഞ്ചു വയസ്സ് തികഞ്ഞ് ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴാണ് ഇളയമകന്‍ രുദ്രയുടെ ജനനം.നായികനായകന്‍ എന്ന ടെലിവിഷന്‍ പരിപാടിയും സംവൃത എത്തിയിരുന്നു. പുതിയ സിനിമയിലേക്ക് നായികാനായകന്‍മാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം മെന്ററായാണ് സംവൃതയും എത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ സംവൃത പങ്കുവെക്കുന്ന ചിത്രങ്ങളും [പോസ്റ്റുകളും ചിത്രങ്ങളൂം എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമുള്ള പുത്തൻ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് താരം, പിങ്ക് സാരിയിൽ അതിസുന്ദരിയായ സംവൃതയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.ചിത്രത്തിൽ സംവൃതയും ഭർത്താവും വളരെ സന്തോഷത്തോടെ ചിരിച്ച് ഇരികുന്നത് കാണാം, നിരവധി പേരാണ് ഇരുവരുടെയും ചിത്രത്തിന് കമെന്റുമായി എത്തുന്നത്, എന്തൊരു ചിരിയാണിത്, രണ്ടുപേരും സൂപ്പർ ആയിട്ടുണ്ട് എന്നൊക്കെയാണ് സംവൃതയുടെ ചിത്രത്തിന് വരുന്ന കമെന്റുകൾ, വിഷുവിന്റെ  അക്ഷോഷ ചിത്രങ്ങൾ ആണ് താരം പുറത്ത് വിട്ടത്

2012 ലാണ് സംവൃതയും അഖിലും വിവാഹിതരാകുന്നത്. ഇവർക്ക് രുദ്രയെ കൂടാതെ അഗസ്ത്യ എന്നൊരു മകനും കൂടിയുണ്ട്. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് നടിയിപ്പോൾ. അടുത്തിടെ പുതിയ ചിത്രത്തിൽ സംവൃത എത്തുന്നു എന്ന സൂചനയും ലഭിച്ചിരുന്നു. അനൂപ് സത്യന്റെ സിനിമയിലാണ് സംവൃത വീണ്ടും എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ എത്താതെ അമേരിക്കയില്‍ നിന്നുതന്നെ സംവൃത സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാകും ചിത്രീകരണം എന്നും സൂചന ഉണ്ട്.

You May Also Like