Connect with us

Hi, what are you looking for?

Film News

‘ആറാട്ടണ്ണന്‍’ പിറന്നിട്ട് ഒരുവര്‍ഷം!!! സന്തോഷം പങ്കുവച്ച് സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ഫാനായി, ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായയാളാണ് സന്തോഷ് വര്‍ക്കി. പിന്നെയങ്ങോട്ട് സന്തോഷിന്റെ ആറാട്ടായിരുന്നു സോഷ്യല്‍ ലോകത്ത്. സന്തോഷ് വര്‍ക്കി അങ്ങനെ സോഷ്യല്‍ മീഡിയയിലെ ആറാട്ടണ്ണന്‍ എന്ന സ്റ്റാര്‍ ആയിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്.

അടുത്തിടെ സന്തോഷ് മഞ്ജുവാര്യര്‍ക്ക് തന്നെ ആറാട്ടണ്ണന്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നതും വൈറലായിരുന്നു. ഇപ്പോഴിതാ ആരാധകലോകം സന്തോഷിന്റെ റിവ്യൂകള്‍ക്കായി കാത്തിരിപ്പിലാണ്.

അതേസമയം, ഇപ്പോഴിതാ സന്തോഷിന്റെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്.
ആറാട്ട് സിനിമയുടെ ഒന്നാം വാര്‍ഷികത്തിലാണ് സന്തോഷ് കുറിപ്പിട്ടിരിക്കുന്നത്.

‘ഈ എളിയ ആറാട്ടാണ്ണന്റെ റിവ്യൂ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി. Now It One Year Sweet ആറാട്ട്’, എന്നാണ് സന്തോഷ് വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകളും നിറയുന്നുണ്ട്. ‘ഒരു സിനിമ കാരണം സോഷ്യല്‍ മീഡിയ മാറ്റി മറിച്ച വ്യക്തി’, എന്ന് ആരാധകര്‍ സ്‌നേഹം അറിയിക്കുന്നുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. 2022 ഫെബ്രുവരി 18നാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. വന്‍ ഹൈപ്പോടെ എത്തിയ ചിത്രം പക്ഷേ ബോക്‌സോഫീസില്‍ തിളങ്ങിയില്ല. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

You May Also Like