Connect with us

Hi, what are you looking for?

Film News

മോഹന്‍ലാലൊക്കെ നിത്യയെ കണ്ട് പഠിക്കണം!!! ഇതാണ് റിയല്‍ സിനിമ

റിലീസിന് മുന്‍പ് തന്നെ ദേശീയ പുരസ്‌ക്കാരവും, സംസ്ഥാന പുരസ്‌ക്കാരവും നേടിയ ചിത്രമാണ് കോളാമ്പി. സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ടികെ രാജീവ് കുമാര്‍ ഒരുക്കിയ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് കോളാമ്പി. തിയ്യേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

കോളാമ്പികളുടെ നിരോധനം, അതിനുശേഷം കോളാമ്പികള്‍ കൊണ്ട് ഉപജീവനം നടത്തിയിരുന്ന, അതിനെ തന്റെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി കണ്ട ഒരാള്‍ അയാളുടെയും ഭാര്യയുടെയും ജീവിതം. അവര്‍ക്കിടയിലേക്ക് കൊച്ചി ബിനാലെയുടെ പശ്ചാത്തലത്തില്‍ വന്നുകയറുന്ന ഒരു പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് കോളാമ്പി.

രണ്‍ജി പണിക്കരും രോഹിണിയും നിത്യ മേനോനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ദിലീഷ് പോത്തന്‍, മഞ്ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് മേനോന്‍, ജി. സുരേഷ് കുമാര്‍, അരിസ്റ്റോ സുരേഷ്, സിജോയി വര്‍ഗ്ഗീസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രത്തിനെ കുറിച്ചുള്ള സന്തോഷ് വര്‍ക്കിയുടെ പ്രതികരണം വൈറലാകുകയാണ്. കോളാമ്പി മികച്ച ചിത്രമാണ്. ഗ്രേറ്റ് ഹാര്‍ഡ് വര്‍ക്കാണ് ചിത്രത്തിലുള്ളത്. മാസ് ചിത്രങ്ങള്‍ ചെയ്യുന്ന നിത്യ ഇത്തരം കലാമൂല്യമുള്ള ചിത്രം ചെയ്യുന്നത് അഭിനന്ദിക്കണം. എല്ലാവര്‍ക്കും നല്ലൊരു അനുഭവമാണ് കോളാമ്പി നല്‍കുന്നത്. നിത്യാമേനോനും രോഹിണിയും രണ്‍ജി പണിക്കരുമെല്ലാം നന്നായി ചെയ്തിട്ടുണ്ട്.

പല മതങ്ങളും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഒരുപാട് സ്ഥലങ്ങളില്‍ എത്തേണ്ട ചിത്രമാണ്. കലയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ചിത്രം ഇഷ്ടപ്പെടും. മോഹന്‍ലാലൊക്കെ നിത്യയെ കണ്ട് പഠിക്കണം. നിത്യാ മേനോന്‍ റിയല്‍ ആര്‍ട്ടിസ്റ്റാണ്. മാസ് ചിത്രങ്ങളൊക്കെ ചെയ്യുന്ന നിത്യ ഇത്തരം അവാര്‍ഡ് ചിത്രം. ഇതൊക്കെയാണ് കാണേണ്ട ചിത്രമെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

You May Also Like