Connect with us

Hi, what are you looking for?

Film News

നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റിൻറെ ഒടിടി റിലീസ് തീയതി ഇതാണ്!

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ച്യെ്ത സിനിമയാണ് ് സാറ്റർഡേ നൈറ്റ്. സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം ഇക്കഴിഞ്ഞ നവംബർ നാലിന് പ്രദർശനത്തിന് എത്തിയിരുന്നു. മികച്ച പ്രതികരണ0 നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.


സാറ്റർേഡ നൈറ്റ് ജനുവരി 27 ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.സ്റ്റാൻലി ഡേവിസ്,സുനിൽ,ജസ്റ്റിൻ, അജിത്ത് എന്നീ സുഹൃത്തുകളുടെ കഥയാണ് സാറ്റർഡേ നൈറ്റ് പറയുന്നത്.നവീൻ ഭാസ്‌കറാണ് സാറ്റർഡേ നൈറ്റിന് തിരക്കഥ തയ്യാറാക്കിയത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.


ഗ്രേസ് ആന്റണി,സാനിയ ഇയ്യപ്പൻ,ശാരി,മാളവിക ശ്രീനാഥ്,അന്തരിച്ച നടൻ പ്രതാപ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന കാഥാപാത്രങ്ങളായി എത്തിയത്.അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ സാറ്റർഡേ നൈറ്റ് നിർമ്മിക്കുന്നത് വിനായക അജിത്താണ്. സാറ്റർേഡ നൈറ്റ് നാല് യുവാക്കളുടെ സൗഹൃദമാണ് ചിത്രത്തിന്റെ പ്രാധാന പ്രമേയം.ആർ ദിവാകരനാണ് സിനിമയുടെ ഡിഒപി. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധായകൻ. വിദേശത്തും ഇന്ത്യയിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

You May Also Like