Connect with us

Hi, what are you looking for?

Film News

കിറുക്കനും കൂട്ടുകാരും അടുത്തമാസമെത്തും; സാറ്റർഡേ നൈറ്റിന്റെ റിലീസ് തീയതി പുറത്ത്

സംവിധായകൻ റോഷൻ ആൻഡ്രൂസ് നിവിൻ പോളി,അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’.ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സിനിമയുടെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ്. സാറ്റർഡേ നൈറ്റ് നവംബർ നാലിന് പ്രദർശനത്തിന് എത്തും.

ഹ്യൂമർ ത്രില്ലർ ഒരുങ്ങുന്ന സാറ്റർഡേ നൈറ്റ് സ്റ്റാൻലി ഡേവിസ്,ജസ്റ്റിൻ, സുനിൽ,അജിത്ത് എന്നിങ്ങനെ നാല് സുഹൃത്തുകളുടെ കഥയാണ് പറയുന്നത്. നവീൻ ഭാസ്‌കറാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.സിനിമ അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയുംഒന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.സാറ്റർഡേ നൈറ്റിന്റെ ഭൂരിഭാഗവും ദുബായിലാണ് ചിത്രീകരിച്ചിരിക്കുന്നത്.


മാളവിക ശ്രീനാഥാണ് സാറ്റർഡേ നൈറ്റിലെ നായിക.ഗ്രേസ് ആന്റണി,സാനിയ ഇയ്യപ്പൻ,ശാരി,അന്തരിച്ച നടൻ പ്രതാപ് പോത്തൻ എന്നിവരും പ്രധാനകാഥാപാത്രങ്ങളായെത്തുന്നുണ്ട്.നാല് യുവാക്കളുടെ സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. റോഷൻ ആൻഡ്രൂസിന്റെ ആദ്യത്തെ ഹ്യൂമർ ചിത്രമാണ് സാറ്റർഡേ നൈറ്റ്.നാലു യുവാക്കളുടെ രസകരമായ ജീവിതം മുന്നോട്ടു പോവുമ്പോൾ ഒരു ഘട്ടത്തിൽ ത്രില്ലർ സ്വഭാവത്തിലേക്കു നയിക്കുകയാണ് സിനിമ

You May Also Like