Connect with us

Hi, what are you looking for?

Local News

ദീര്‍ഘകാലബന്ധം വഷളാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണത്തില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല; ഹൈക്കോടതി

ദീര്‍ഘകാല ബന്ധം വഷളായശേഷം ഉന്നയിക്കുന്ന വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ മാത്രമുള്ള ശാരീരിക ബന്ധമാണ് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതെന്നും കോടതി വ്യക്തമാക്കി. ഏറെക്കാലം അടുപ്പമുള്ളവര്‍ക്കിടയില്‍ പിന്നീട് ബന്ധം മുറിഞ്ഞ ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നതിന്റെ പേരില്‍ ബലാത്സംഗക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നാണ് കോടതിയുടെ ചോദ്യം.

യുവതിയുടെ പീഡന പരാതിയില്‍ ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായിരുന്ന നവനീത് നാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. നവനീത് നാഥും സഹപ്രവര്‍ത്തകയും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമായിരിന്നു. ഇടയ്ക്കുവച്ച് ബന്ധം തകര്‍ന്നതിന് ശേഷമാണ് ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയത്. താന്‍ ആരേയും വിവാഹം കഴിക്കില്ലെന്നാണ് നവനീത് പരാതിക്കാരിയോട് പറഞ്ഞിരുന്നത്. പിന്നീട് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പരാതിക്കാരി ഇവരുടെ മുന്നില്‍പോയി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിനു ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്.

അതേസമയം ഇത്തരത്തിലുള്ള വിവാഹ വാഗ്ദാന ലംഘനം ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരുന്ന ഒന്നല്ല. വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ മാത്രമുള്ള ലൈംഗീക ബന്ധത്തിലാണ് ബലാത്സംഗക്കുറ്റം നിലനില്‍ക്കുക. അല്ലാത്ത പക്ഷം ഇതൊരു വാഗ്ദാന ലംഘനം മാത്രമായേ കാണാന്‍ കഴിയുവെന്നും വിലയിരുത്തിയാണ് നവനീതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

You May Also Like