മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി ശാലിനി. 20 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. അതേസമയം ക്യാമറയ്ക്ക് മുന്നില്‍ വരാനോ സോഷ്യല്‍ മീഡിയയില്‍ സജീവമാകാനോ താരത്തിന് ഇഷ്ടമല്ല. ഭര്‍ത്താവും തമിഴകത്തിന്റെ സൂപ്പര്‍ഹിറ്റ് നടനുമായ അജിത്തും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം അകന്ന് സ്വൈര്യജീവിതം നയിക്കുന്നയാളാണ്.
അതേസമയം അടുത്തിടെ ശാലിനിയുടേത് എന്ന പേരില്‍ ട്വിറ്ററില്‍ ഒരു അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അത് ഫേക്ക് അക്കൗണ്ടാണെന്ന് വ്യക്തമാക്കി കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് അജിത്തിന്റെ മാനേജറായ സുരേഷ് ചന്ദ്ര. ”ശ്രീമതി ശാലിനി അജിത്കുമാറിന്റെ പേരില്‍ ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവര്‍ ട്വിറ്ററില്‍ ഇല്ലെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദയവുചെയ്ത് വ്യാജ അക്കൗണ്ട് അവഗണിക്കുക,” എന്നായിരുന്നു സുരേഷ് ചന്ദ്രയുടെ ട്വീറ്റ്.
There is a fake twitter account in the name of #MrsShaliniAjithkumar and we would like to clarify that she is not in twitter. Kindly ignore the same .
— Suresh Chandra (@SureshChandraa) February 2, 2022
കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ അക്കൗണ്ടിന് ഇതിനോടകം തന്നെ 7000ത്തില്‍പ്പരം ഫോളോവേഴ്സുണ്ട്. ‘പിരിയാത വരം വേണ്ടും’ എന്ന ചിത്രത്തില്‍ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്.