Connect with us

Hi, what are you looking for?

Film News

‘ഇന്നെങ്കിലും എല്ലാം കേറി പിടിക്കാതെ ഫ്രീയാകുവോ?’ പ്രിയന്‍ ഓട്ടത്തിലാണ് ട്രെയിലര്‍

ഷറഫുദ്ദീന്‍, നൈല ഉഷ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. C/O സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അപര്‍ണ ദാസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയിയുടെ ഇപ്പോള്‍ റിലീസായ ബീസ്റ്റ് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി അപര്‍ണ ദാസ് എത്തിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായം നേടാനും അപര്ണയ്ക്ക് സാധിച്ചിരുന്നു.

വൗവ് സിനിമാസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തില്‍ അനാര്‍ക്കലി മരക്കാര്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി, സ്മിനു സിജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് തൃവിക്രമന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ഛായാഗ്രഹണം പി. എം. ഉണ്ണികൃഷ്ണന്‍. എഡിറ്റര്‍ ജോയല്‍. കവി അഭയകുമാര്‍ കെ.യു, പ്രജീഷ് പ്രേം എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ലിജിന്‍ ബംബീനോ. 2021 മാര്‍ച്ച് 14നാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.

You May Also Like