Connect with us

Hi, what are you looking for?

Film News

വിമര്‍ശനങ്ങള്‍ സിനിമയോട് മതി! എന്റെ ശരീരത്തോട് വേണ്ട! – സിലമ്പരസന്‍!

തമിഴ് സിനിമാ ലോകത്തെ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ഗൗതം വാസുദേവ് മേനോനും ചിമ്പുവും ചേരുന്നത്. ഹിറ്റ് സിനിമകള്‍ പിറന്ന ഈ കൂട്ടുകെട്ടില്‍ വന്ന എറ്റവും പുതിയ ചിത്രമാണ്.. വെന്ത് തനിന്തത് കാട്. മികച്ച അഭിപ്രായം നേടുകയാണ് സിനിമ. ചിത്രത്തില്‍ ചിമ്പുവിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.. ഇപ്പോഴിതാ തനിക്ക് എതിരെ ചിലര്‍ നടത്തിയ ബോഡി ഷേമിംഗിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സിലമ്പരസന്‍ എന്ന ആരാധകരുടെ പ്രിയപ്പെട്ട ചിമ്പു.

എന്റെ ശരീരത്തെ കുറിച്ച് പലരും മോശമായി പറഞ്ഞു എന്നാണ് അദ്ദേഹം ഒരു പൊതു പരിപാടിയില്‍ വെച്ച് പറഞ്ഞത്. ചിലര്‍ എപ്പോഴും എന്റെ ശരീരത്തെ കുറിച്ച് മോശമായും വിമര്‍ശിച്ചും എഴുതും.. ഞാന്‍ ഇപ്പോള്‍ പറയുന്നത് ആരെയൊക്കെ കുറിച്ചാണ് എന്ന് അവര്‍ക്ക് തന്നെ അറിയാം.. അവരോട് എനിക്ക് പറയാന്‍ ഉള്ളത്.. ഒരു സിനിമയെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം.. അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്..എന്നാല്‍.. ഒരു മനുഷ്യന്‍ പരുവപ്പെട്ടിരിക്കുന്ന ശരീര പ്രകൃതത്തെ വിമര്‍ശിക്കരുത് ഒരിക്കലും… എന്നാണ് അദ്ദേഹം പറഞ്ഞത്.

അങ്ങനെ ബോഡി ഷെയ്മിംഗ് ചെയ്യുന്നത് വലിയ തെറ്റാണ്.. എനിക്ക് അത് ചിലപ്പോള്‍ സഹിക്കാന്‍ സാധിച്ചെന്ന് വരും… പക്ഷേ.. എല്ലാവര്‍ക്കും അത് സഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.. അത് ഇവിടെ ഒരു അപേക്ഷയായി ഞാന്‍ പറയുകയാണ്.. ആരേയും വ്യക്തിപരമായി അധിക്ഷേപിക്കരുത് എന്നും നടന്‍ പറഞ്ഞു…

ഏറ്റവും പുതിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ചിമ്പു നടത്തിയ മേക്കോവര്‍ വളരെ ശ്രദ്ധ നേടിയിരുന്നു.. കൂടാതെ ഇതിനുമുന്‍പ് ശരീര ഭാരം കൂടിയതിനെ ചൊല്ലി ഏറെ വിമര്‍ശനങ്ങള്‍ നടന് നേരിടേണ്ടി വന്നിരുന്നു.. അത് തന്നെ വിഷമിപ്പിച്ചു എന്ന് തുറന്ന് പറഞ്ഞ താരം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ വൈറലായി മാറിയിരുന്നു.

 

View this post on Instagram

 

A post shared by SS Music (@ssmusicofficial)

You May Also Like