Connect with us

Hi, what are you looking for?

Film News

പത്തൊമ്പതാം നൂറ്റാണ്ട് പരാജയം എന്ന് പ്രചരണം! ആഞ്ഞടിച്ച് വിനയന്‍ രംഗത്ത്!

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ പരാജയമാണെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് എതിരെ സംവിധായകന്‍ വിനയന്‍ രംഗത്ത്. ഓണത്തിന് തീയറ്ററുകളില്‍ എത്തി വമ്പന്‍ ഹിറ്റായി മാറുന്ന സിനിമയെ കുറിച്ചാണ് ഇപ്പോള്‍ സിനിമ പരാജയമാണെന്ന പേരില്‍ പ്രചരണം നടക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് വിനയന്‍ പങ്കുവെച്ചിരിക്കുന്നത്. പാല്‍ത്തു ജാന്‍വര്‍, പത്തൊമ്പതാം നൂറ്റാണ്ട്, ഒരു തെക്കന്‍ തല്ല് കേസ്, ഒറ്റ് എന്ന സിനിമകളെ കുറിച്ചും പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ പറയുന്നുണ്ട്.

ചലച്ചിത്ര നിര്‍മ്മാതാക്കളുടെ പേരിലുള്ള ഒരു സോഷ്യല്‍ മീഡിയ പേജ് വഴിയാണ് പ്രചരണമെന്നും ഇത് വ്യാജ അക്കൌണ്ട് ആണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചുവെന്നും വിനയന്‍ പറയുന്നു. ഈ കാര്യം പറഞ്ഞുകൊണ്ട് വിനയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു.. രണ്ടു ദിവസം മുന്‍പ് മുതല്‍ ഇങ്ങനൊരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച് 14-ാം

ദിവസം പ്രദര്‍ശനം തുടരുന്ന പത്തൊന്‍പതാം നുറ്റാണ്ട് ഫ്‌ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു എഫ്.ബി പേജ് പ്രൊഡ്യൂസേഴ്‌സിനില്ല .. ഈ വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോള്‍ സംസാരിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രി രന്‍ജിത്ത് പറഞ്ഞത്.. ഏതായാലും നല്ലോരു സിനിമയേ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ..

അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അര്‍ഹനാണ്.. നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം… എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

You May Also Like