Connect with us

Hi, what are you looking for?

Film News

‘സഖാവ് പിണറായി വിജയൻ മനുഷ്യസ്നേഹിയാണ്’ നവ്യയുടെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു!!

നവ്യ നായർ പ്രധാനമന്ത്രിയുടെ യുവം 2023 പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച. യുവം വേദിയിൽ ആദ്യം നവ്യയുടെ നൃത്തവും അതിന് ശേഷം പ്രധാനമന്ത്രിയെ കാൽതൊട്ട് വണങ്ങാൻ ശ്രമിച്ചതുമെല്ലാം ചർച്ചകളിൽ നിറയുകയാണ്. പൊതുവേ ഇടത് ചിന്താഗതിക്കാരിയായ നവ്യ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സാംസ്‌കാരിക വേദികളിൽ നവ്യ പങ്കെടുത്തിട്ടുണ്ട്. എന്നാൽ നവ്യ പാർട്ടി മാറിയോ എന്നതാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്.

നേരത്തെ മാവേലിനാടിന്റെ ചെന്താരകം എന്ന പേരിലുളള അഭിമുഖത്തിൽ ഉടനീളം പിണറായിയെ നവ്യ പുകഴ്ത്തിയിരുന്നു. അതുപോലെ തന്നെ 221 ഏപ്രിലിൽ ധർമടത്ത് നടന്ന വിജയം കലാ സാംസ്‌കാരിക പരിപാടിയിൽ നവ്യ മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. അന്ന് ആ വേദിയിൽ വച്ച് മുഖ്യമന്ത്രിയെ പ്രശംസിച്ചത് ഇപ്പോൾ വീണ്ടും  സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്


”സഖാവ് എന്ന് പറയുമ്പോൾ കൂടെയുള്ള സുഹൃത്ത് എന്നാണ്. എന്നും ജനങ്ങളോടൊപ്പം ഉള്ള സുഹൃത്തിനെ പോലെ കൂടെയുള്ള വ്യക്തിയാണ് നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി. സഖാവ് പിണറായി വിജയൻ ബഹുമാന്യനായ മുഖ്യമന്ത്രി, സഖാവ് പിണറായി വിജയൻ എന്നൊക്കെ പറയുമ്പോൾ അദ്ദേഹത്തിന്റെ ഈസ്ഥാനമാനങ്ങൾക്ക് അപ്പുറത്ത് വാത്സല്യത്തോടെയും സ്നേഹത്തോടെയും ചെറുപുഞ്ചിരിയോടെ എന്നെ നോക്കിയിട്ടുള്ള മുഖമാണ്  മനസിലേക്ക് ഓർമ്മ വരുന്നത്.

ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് നമ്മുടെ മുഖ്യമന്ത്രി എല്ലാ ശാരീരിക അസ്വാസ്ഥ്യങ്ങളും മറന്ന് സഹപ്രവർത്തകർക്ക് വേണ്ടി കർമ്മനിരതനായ അദ്ദേഹത്തിന് മേൽക്കുമേൽ എല്ലാ ഐശ്വര്യങ്ങളും ആരോഗ്യവും വിജയാശംസകളും സ്നേഹത്തോടെ അർപ്പിക്കുകയാണ്. ഞാൻ ആദ്യമായി അദ്ദേഹത്തെയും കുടുംബത്തെയും കാണുന്നത് അദ്ദേഹം പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ്. നമ്മൾ എല്ലാവരും അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ള വിശേഷണങ്ങളാണ് കർക്കശക്കാരൻ മിതഭാഷി എന്നൊക്കെ. എന്നാൽ അദ്ദേഹത്തിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കൈരളി ടിവിയിൽ ഇന്റർവ്യൂ ചെയ്യാൻ എനിക്ക് ഒരു ഭാഗ്യമുണ്ടായിട്ടുണ്ടെന്നും നവ്യ പറഞ്ഞിരുന്നു’

You May Also Like