Connect with us

Hi, what are you looking for?

Film News

നീ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സണ്ണി ലിയോണ്‍

ഒരുപാടാണ് സണ്ണി ലിയോണിന്റെ ആരാധകര്‍. ഒരു പോണ്‍ സ്റ്റാറിന് ലഭിക്കാവുന്നതില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചയാളാണ് സണ്ണി ലിയോണ്‍. ഒട്ടുമിക്ക ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച സണ്ണി ലിയോണ്‍ മധുരരാജയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു.
പോണ്‍ സ്റ്റാറായിരുന്ന സണ്ണി ലിയോണിന് എന്താണ് ഇത്ര ആരാധകര്‍ എന്ന് ചിന്തിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളു. അവരുടെ നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍. ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സണ്ണി ലിയോണിന് സ്വന്തമായി ഒരു മേക്കപ്പ് പ്രൊഡക്ട് ബ്രാന്‍ഡ് കൂടിയുണ്ട്.
നിഷ എന്ന പെണ്‍കുട്ടിയെ സണ്ണിലിയോണ്‍ ദത്തെടുത്തിരുന്നു. ഇപ്പോഴിതാ, നിഷയുടെ ആറാം പിറന്നാള്‍ നടിയും ഭര്‍ത്താവും ചേര്‍ന്ന് ആഘോഷമാക്കിയിരിക്കുകയാണ്.

ഭര്‍ത്താവ് ഡാനിയേലിനും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന, ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങളും സണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.’എന്റെ പ്രിയപ്പെട്ട നിഷ വെബറിന് ജന്മദിനാശംസകള്‍! നിനക്ക് ഇന്ന് 6 വയസ്സ് തികഞ്ഞു, എനിക്ക് അത് വിശ്വസിക്കാന്‍ കഴിയുന്നില്ല! എത്ര വലിയ പെണ്‍കുട്ടിയായി! അച്ഛനും ഞാനും നിന്നെ വളരെയധികം സ്‌നേഹിക്കുന്നു, നീ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്’ ചിത്രത്തിനൊപ്പം സണ്ണി കുറിച്ചു. നിഷയെക്കൂടാതെ വാടകഗര്‍ഭപാത്രത്തിലൂടെ പിറന്ന അഷര്‍ സിങ് വെബ്ബര്‍, നോഹ സിങ് വെബ്ബര്‍ എന്ന രണ്ട് ഇരട്ടക്കുട്ടികളും കൂടെ സണ്ണി ഡാനിയല്‍ ദമ്പതികള്‍ക്കുണ്ട്.

You May Also Like