Connect with us

Hi, what are you looking for?

Film News

‘കിതച്ചെത്തും കാറ്റേ’… അയല്‍പക്കത്തെ കല്യാണത്തലേന്ന് ഡാന്‍സ് കളിച്ച് സുരഭി ലക്ഷ്മി- വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്തെ നൃത്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുരഭി. അയല്‍പ്പക്കത്തെ വിവാഹത്തലേന്ന് കളിച്ച ഡാന്‍സ് വീഡിയോയാണ് നടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘ഹിറ്റ്‌ലര്‍’ എന്ന മമ്മൂട്ടി ചിത്രത്തിലെ ‘കിതച്ചെത്തും കാറ്റേ’ എന്ന പാട്ടിനൊപ്പമാണ് സുരഭിയുടെ ഡാന്‍സ്. ‘അയല്‍പക്കത്തെ കല്യാണത്തലേന്ന് എന്റെ വക ഒരു നൃത്തം. നൊസ്റ്റാള്‍ജിയോ നൊസ്റ്റാള്‍ജിയ’ എന്ന അടിക്കുറിപ്പോടെയാണ് സുരഭി വീഡിയോ പോസ്റ്റ് ചെയ്തത്.

https://www.facebook.com/SurabhiLakshmiActress/posts/512811550206464?__cft__[0]=AZWM9zijQDtMZOnwUxKYvq_aSRfO8xPscO3TpZT3OLPBX-73Ny0WEvfvdhreGcSn22_C-fB3VNIDfsdP1HBPYq-e4Sa7cNp-UgwibqXk1oqwwZm7wBw7vJbzleGu9LBC36p86jlQThHYrw4iz1oI59fAYPljkfXBlQp3A-WoabfJrA&__tn__=%2CO%2CP-R

മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കുഞ്ഞു സുരഭി ആവേശത്തോടെ ചുവടുവയ്ക്കുന്നതും ചുറ്റുമുള്ളവര്‍ ആസ്വദിക്കുന്നതും കാണാം. നടിയുടെ ‘നൊസ്റ്റാള്‍ജിയ’ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

You May Also Like