Connect with us

Hi, what are you looking for?

Film News

നമ്പി നാരായണനായി മാധവനെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ട് സൂര്യ- വീഡിയോ

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ലുക്കില്‍ നടന്‍ മാധവനെ കണ്ട് ആശ്ചര്യപ്പെട്ട് സൂര്യ. മേക്കപ്പില്‍ നില്‍ക്കുന്ന മാധവനെ കണ്ട് സൂര്യ സ്തംഭിച്ചുപോയി.

വീഡിയോ പങ്കുവെച്ചുകൊണ്ട് ആര്‍ മാധവന്‍ എഴുതി, ”എന്റെ സഹോദരന്‍ സൂര്യയ്ക്ക് മാത്രമേ എന്നെ ഇത്രയും സന്തോഷിപ്പിക്കാനും ഇതുപോലെ പ്രതികരിക്കാനും കഴിയൂ.. നമ്പി സാര്‍ എന്റെ സഹോദരന്റെയും അവന്റെ അച്ഛന്റെയും വലിയ ആരാധകനാണ്. സയന്റിസ്റ്റ് ലുക്കിലുള്ള മാധവനെ കണ്ട് അമ്പരന്ന സൂര്യയുടെ പ്രതികരണം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു. സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ഒരാള്‍ എഴുതി, ‘സൂര്യയില്‍ നിന്നുള്ള വിലമതിക്കാനാകാത്ത പ്രതികരണം.’

”സിനിമയ്ക്കായി കാത്തിരിക്കാനാവില്ല” എന്നാണ് മറ്റൊരു കമന്റ്. ‘സൂര്യ വളരെ സന്തോഷവാനായിരുന്നു.’ , ”ഫുള്‍ വീഡിയോ പ്ലീസ് മാഡി. കഠിനാധ്വാനം ഒരിക്കലും പരാജയപ്പെടുന്നില്ല. അത്രയും അര്‍പ്പണബോധമുള്ള ഒരു നടന്‍ നിങ്ങള്‍. നിങ്ങളുടെ ആരാധകനായതില്‍ അഭിമാനിക്കുന്നു. ലവ് യു മാഡി.” എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

https://youtu.be/iYCurshuY-E

ജൂലൈ 1ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ സൂര്യയും ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പുറത്തിറക്കുന്നത്. ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിനൊപ്പം ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27വേ ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമ മാധവന്‍ തന്നെ സംവിധാനം ചെയ്തിരിക്കുന്നത്. സിമ്രാനാണ് നായിക. നമ്പി നാരായണന്റെ ആത്മകഥയായ ഓര്‍മകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.

You May Also Like