Connect with us

Hi, what are you looking for?

Film News

ക്ലാസ് മുറിയില്‍ വെച്ച് നൃത്തം ചെയ്ത അധ്യാപികയ്ക്ക് വിമര്‍ശനം

ക്ലാസ് മുറിയില്‍ വച്ച് ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്ത വീഡിയോ പകര്‍ത്തിയതിന് അധ്യാപികയെ പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍, ഒരു അധ്യാപിക, സാരി ധരിച്ച്, ക്ലാസ് മുറിയില്‍ ‘പാറ്റ്‌ലി കമാരിയ മോറി’ എന്ന ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്നതായി കാണാം. വിദ്യാര്‍ത്ഥികളും കൈയുയര്‍ത്തുകയും ചാടുകയും ചെയ്യുന്നുണ്ട്.

വീഡിയോ 2.77 ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ അധ്യാപികയ്‌ക്കെതിരെ രംഗത്തെത്തി. ഇത് ക്ലാസ് റൂം മര്യാദയെ ലംഘിച്ചുവെന്നും അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാനും ചിലര്‍ ആവശ്യപ്പെട്ടു. ഉപയോക്താക്കളില്‍ ഒരാള്‍ കുറിച്ചു ‘മോശം വളരെ മോശം ..!’.

https://twitter.com/Gulzar_sahab/status/1598559375530291200?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1598559375530291200%7Ctwgr%5Eeeafef7440a866b2b184e7fd4f5d8bcc1fd22b87%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.news18.com%2Fbuzz%2Fteacher-dances-to-bhojpuri-song-with-students-in-classroom-gets-criticised-6527023.html

മറ്റൊരു ഉപയോക്താവ് കുറിച്ചു ‘ഇത്തരം അധ്യാപകര്‍ തീര്‍ച്ചയായും ധാര്‍മ്മികതയുടെയും പെരുമാറ്റത്തിന്റെയും അപചയത്തിന് ഉത്തരവാദികളാണ്.. ഈ മാന്യമായ തൊഴിലിന്റെ മാന്യത നശിപ്പിക്കാതെ ഇവര്‍ തൊഴില്‍ ഉപേക്ഷിക്കണം’ ചില ഉപയോക്താക്കള്‍ മൊത്തം ഗാനത്തിനും ചുവടുവെക്കാന്‍ ആവശ്യപ്പെട്ടു.

You May Also Like