Connect with us

Hi, what are you looking for?

Film News

യുവ നടൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു!

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച തെലുങ്ക് യുവതാരം സുധീർ വർമ മരണപ്പെട്ടു.ജനുവരി 18-ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ സുധീറിനെ കണ്ടെത്തിരുന്നു. പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 20-ന് വിദഗ്ധ ചികിത്സയ്ക്കായി വിശാഖപ്പട്ടണത്തെ ആശുപത്രിയിലേയ്ക്ക് താരത്തെ മാറ്റിയിരുന്നു. ഞായറാഴ്ചയോടെ സുധീർ വർമയുടെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ച മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

 

33 വയസായിരുന്നു താരത്തിന്. അതേസമയം, ജീവനൊടുക്കാനുള്ള കാരണം ഇതുവരെ വ്യക്തമായില്ല. സുധീർ വർമ നാടക രംഗത്ത് നിന്നാണ് സിനിമയിൽ എത്തിയ താരമാണ്. നീക്കു നാക്കു ഡാഷ് ഡാഷ്, കുന്ദനപ്പു ബൊമ്മ, സെക്കന്റ് ഹാൻഡ് എന്നിവയാണ് സുധീർ വർമയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.

 

സുധീർ വർമയുടെ മരണ വാർത്ത സുധാകർ കൊമകുലയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘കുന്ദനപ്പു ബൊമ്മ’യിൽ സുധീർ വർമയോടൊപ്പം അഭിനയിച്ച താരമാണ് സുധാകർ കൊമകുല. സിനിമാ കരിയറിലെ ബുദ്ധിമുട്ടും മികട്ട അവസരങ്ങൾ ലഭിക്കാത്തതിൽ നിരാശനായിരുന്നു താരം എന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. യുവനടന്റെ മരണത്തിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.

 

You May Also Like