Connect with us

Hi, what are you looking for?

Film News

അക്ഷയ് കുമാറിൻറെ ‘ഓ മൈ ഗോഡ് 2’ ഡയറക്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നു!

ബോളിവുഡിൽ മികച്ച വിജയങ്ങൾ നേടിയിട്ടുള്ള താരമാണ് അക്ഷയ് കുമാർ.അക്ഷയ് കുമാറിൻറെ നിരവധി ചിത്രങ്ങൾ അടുത്തിടെ വൻ പരാജയമായിരുന്നു. ഒരേയൊരെണ്ണം മാത്രമാണ് തിയറ്ററുകളിൽ വിജയം കണ്ടത്.രോഹിത് ഷെട്ടി സംവിധാനം ചെയ്ത സൂര്യവൻശി ആയിരുന്നു അത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു.


ഇപ്പോഴിതാ അക്ഷയ് കുമാറിൻറേതായി വരാനിരിക്കുന്ന അടുത്ത ചിത്രം തിയറ്റർ റിലീസ് ഒഴിവാക്കി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തെത്തിയിരുന്നു. ‘ഓ മൈ ഗോഡ് 2 എന്ന സിനിമ 2021 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ചിരുന്നു

ഭഗവാൻ ശിവനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്കിൽ അക്ഷയ് കുമാർ. വൂട്ട്/ ജിയോ സിനിമയാണ് ചിത്രത്തിൻറെ ഡയറക്റ്റ് ഒടിടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് ലെറ്റ്‌സ് സിനിമ റിപ്പോർട്ട് ചെയ്തിരിക്കുന്നു.യാമി ഗൗതം നായികയാവുന്ന ചിത്രത്തിൽ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രം. 2012ൽ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ൻറെ രണ്ടാംഭാഗമാണ് പുതിയ ചിത്രം.

 

 

You May Also Like