Connect with us

Hi, what are you looking for?

Film News

ജോഷി ചിത്രം ‘ആന്റണി’യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു!!

ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവരോടൊപ്പം കല്യാണ്ി പ്രിയദർശനും ആശ ശരത്തും ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, വാഗമൺ എന്നിവിടങ്ങളിലാണ് ലൊക്കേഷനുകൾ. ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രത്തിൻറെ നിർമ്മാണം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടന്നിരുന്നു. സിനിമയുടെ രചന രാജേഷ് വർമ്മയാണ്.

രണദിവെ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ശ്യാം ശശിധരനാണ്. സംഗീത സംവിധാനം ജേക്‌സ് ബിജോയ്, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, മേക്കപ്പ് റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ,വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ്, മാർക്കറ്റിങ്ങ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ് ,പി ആർ ഒ ശബരി.
ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് വലിയ വിജയം നേടിയ സിനിമയായിരുന്നു

 

You May Also Like