Connect with us

Hi, what are you looking for?

Film News

ഈ യോഗാസനത്തിന്റെ പേര് എന്താണെന്ന് ദീപിക പദുക്കോൺ; ഉത്തരവുമായി ആലിയ

ബോളിവുഡിലെ താരസുന്ദരിയാണ് ദീപിക പദുക്കോൺ. പത്താന്റെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം താരത്തിന്റെ താരമൂല്യം കുറച്ച് കൂടി ഉയർന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം രസകരമായ പോസ്റ്റുകളുമായാണ് എത്താറുള്ളത്. കഴിഞ്ഞ ദിവസം യോഗ ദിനത്തിൽ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാവുന്നത്.

ഒരു യോഗാസനത്തിന്റെ പേര് ചോദിച്ചാണ് താരം എത്തിയത്. യോഗ ചെയ്യുന്നതിന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ് പങ്കുവെച്ചത് . നിങ്ങളിൽ ആർക്കൊക്കെയാണ് ഈ യോഗാസനത്തിന്റെ പേര് അറിയാവുന്നത് എന്നാണ് ദീപിക ചോദിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. എന്നാൽ കൃത്യമായ മറുപടി നൽകിയത് ആലിയയായിരുന്നു.

പപ്പി പോസ് എന്നാണ് ദീപികയുടെ ചോദ്യത്തിനുള്ള ഉത്തരം. ഉത്താന ശിശോസന എന്ന അറിയപ്പെടുത്ത ഈ ആസന മനസിനെ ശാന്തമാക്കാനും ശരീരത്തിന്റെ ഫ്ളെക്സിബിളിറ്റി വർധിപ്പിക്കാനും സഹായിക്കുന്ന ഒരു യോഗാസനമാണ്. യോഗ ദിനത്തിൽ നിരവധി താരങ്ങൾ യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പ്രഭാസ് നായകനാവുന്ന കെ യാണ് ദീപിക പദുക്കോണിന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം

You May Also Like