Connect with us

Hi, what are you looking for?

Film News

ഭാവനയുടെ ‘ദി ഡോർ’ സെക്കൻഡ് ലുക്ക് എത്തി

നീണ്ട ഇടവേളയ്ക്കു ശേഷം ഭാവന സിനിമയിൽ സജീവമാവുകയാണ്.ഭാവന മലയാളത്തിൽ തിരിച്ചെത്തിയ ചിത്രമായിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ഇപ്പോഴിതാ 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന തമിഴ് സിനിമയിലേക്കും എത്തുകയാണ്. ദി ഡോർ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഭാവനയുടെ പിറന്നാൾ ദിനത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ ദി ഡോർ എന്ന ചിത്രത്തിൻറെ സെക്കൻഡ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. ഭാവനയുടെ സഹോദരൻ ജയദേവ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമ നിർമ്മിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനാണ്. ഡീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ഭാവനയും നിർമ്മാണപങ്കാളിയാണ്.

പ്രധാനമായും തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ടാവും റിലീസിന് എത്തുക. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലാണ് സിനിമയെത്തുക. അതേ സമയം 2010 ൽ പ്രദർശനത്തിനെത്തിയ അസൽ ആയിരുന്നു ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. ഷാജി കൈലാസിൻറെ സംവിധാനത്തിലെത്തുന്ന ഹണ്ട് എന്ന സിനിമയാണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്ന മലയാള സിനിമ.പിങ്ക് നോട്ട്, കേസ് ഓഫ് കൊന്ദന എന്നിങ്ങനെ രണ്ട് പുതിയ ചിത്രങ്ങൾ കന്നഡത്തിൽ റിലീസിനൊരുങ്ങുകയാണ്

You May Also Like