Connect with us

Hi, what are you looking for?

Film News

പുഷ്പ 2ന്റെ ആദ്യ പ്രൊമോ അല്ലു അർജുന്റെ ജന്മദിനത്തിലെത്തും!

തെലുങ്ക് താരം അല്ലു അർജുൻ ഇപ്പോൾ തന്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പ: ദി റൂളിന്റെ ചിത്രീകരണത്തിലാണ്. സുകുമാർ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗം ഈ വർഷം അവസാനം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇപ്പോഴിതാ പുഷ്പ 2 ന്റെ പുതിയൊരു അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ് സിനിമയുടെ പ്രൊമോ അടുത്തമാസം റിലീസ് ചെയ്യും എന്നാണ് വരുന്ന വാർത്ത.

സിനിമയുടെആദ്യ പ്രൊമോ ഏപ്രിൽ 8 ന് റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അല്ലു അർജുന്റെ ജന്മദിനമാണ് ഏപ്രിൽ 8.ജന്മദിനത്തിൽ പുഷ്പ 2ലെ ആദ്യ ഗ്ലിമ്പ്‌സ് റിലീസ് ചെയ്താൽ, അല്ലു അർജുനും ആരാധകർക്കു ഏറെ സോന്തോഷമുള്ള ഒരു കാര്യമായിരിക്കും. ആഴ്ചകൾക്ക് മുമ്പ് അല്ലു അർജുൻ പുഷ്പ: ദി റൂളിന്റെ ഷൂട്ടിംഗിന്റെ ഷൂട്ടിംഗിൽ ജോയിൻ ചെയ്തിരുന്നു.


നിലവിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം, കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് താരം.സുകുമാർ രചനയും സംവിധാനവും നിർവഹിച്ച പുഷ്പ, അല്ലു അർജുനെ കൂടാതെ ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുഷ്പയുടെ ഒന്നാം ഭാഗം സൂപ്പർ ഹിറ്റായിരുന്നു. അതിനാൽ തന്നെ ഏറെ ആകാംഷയോടെയാണ് ആരാധകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്

 

You May Also Like