Connect with us

Hi, what are you looking for?

Film News

വിജിയിയുടെ ലിയോയിൽ മലയാളി നടിയും!

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകൾക്കും ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വൻ താരനിര തന്നെ അണിനിരക്കുന്ന ലിയോയിൽ പുതിയ ഒരു താരം കൂടി എത്തിയെന്നാണ് പുതിയ വാർത്ത.

നടി മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. വിജയ് സേതുപതി ധനുഷ് ചിത്രങ്ങളിലൂടെ തമിഴിൽ പരിചിതയായ നടിയാണ് മഡോണ.ഇതിനകം തന്നെ വലിയ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിൽ വിജയ്‌യുടെ നായികയാകുന്നത് തൃഷയാണ്. 14 വർഷങ്ങൾക്ക് ശേഷം വിജയ്‌യും തൃഷയും ഒന്നിക്കുന്ന സിനിമയാണ് ലിയോ.

സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്‌കിൻ, മൻസൂർ അലി ഖാൻ, ഗൗതം വസുദേവ് മേനോൻ, അർജുൻ, ബാബു ആൻണി,നരേൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.തമിഴിലെ പ്രമുഖ ബാനർ ആയ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിക്കുകയാണ്. സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. ഈ വർഷം ഒക്ടോബർ 19 ന് ചിത്രം തിയറ്ററുകളിൽ എത്തും

You May Also Like