Connect with us

Hi, what are you looking for?

Film News

അക്ഷയ് കുമാറിന്റെ ‘സെൽഫി’അടുത്തവർഷം ആദ്യമെത്തും

അക്ഷയ് കുമാർ ഇമ്രാൻ ഹാഷ്മി കൂട്ടുകെട്ടിൽ എത്തുന്ന പുതിയ സിനിമയാണ് സെൽഫി.സെൽഫി ഫെബ്രുവരി 24 ന് പ്രദർശനത്തിനെത്തും.മൾട്ടി-കളർ ജാക്കറ്റ് ധരിച്ച് കൺവെർട്ടിബിളിന്റെ മുകളിൽ ഇരിക്കുന്ന ചിത്രത്തിനൊപ്പം അക്ഷയ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സിനിമയുടെ റിലീസ് വാർത്ത അറിയിച്ചത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക്ക് ചിത്രമാണ് സെൽഫി.

 

സെൽഫിയിൽ നുഷ്രത്ത് ബറൂച്ചയും ഡയാന പെന്റിയുമാണ് നായികമാർ.രാജ് മേത്തയാണ് റീമേക്ക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമ താരത്തെയാണ് ഹിന്ദി റീമേക്കിൽ അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ റീമേക്കിൽ ഇമ്രാൻ ഹാഷ്മിയാണ് അവതരിപ്പിക്കുന്നത്.

അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസും പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ധർമ്മ പ്രൊഡക്ഷൻസും ചേർന്നാണ് ഹിന്ദി റീമേക്കായ സെൽഫി നിർമ്മിക്കുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന് നിർമ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണ് സെൽഫി.2019 ൽ പുറത്തെത്തിയ ലൈസൻസ് എന്ന സിനിമ തിയറ്ററുകളിൽ വിജയവുമായിരുന്നു

 

 

You May Also Like