Connect with us

Hi, what are you looking for?

Film News

ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് ‘പത്താൻ’; മൂന്ന് ദിവസം കൊണ്ട് നേടിയത് 300 കോടി!!

നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിന്റെ കിംഗ്ഖാനായ ഷാരൂഖ് ഖാൻ നായികനായി എത്തിയ ചിത്രമാണ് പത്താൻ. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ ആശ്വാസമായിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പത്താൻ.ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറഉകയാണ് സിനിമ.

റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ കളക്ഷൻ പ്രതീക്ഷകൾക്കും അപ്പുറമാണ്. താര സുന്ദരി ദീപിക പദുക്കോൺ നായികയായി എത്തിയ ചിത്രം മൂന്ന് ദിവസം പിന്നിടുമ്പോൾ സ്വന്തമാക്കിയിരിക്കുന്ന് 313 കോടിയാണ്. ട്രേഡ് അനലിസ്റ്റായ സുമിത് കേഡലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.സുമിത് കേഡലിന്റെ കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ 313 കോടിയാണ്.

അതേ സമയം ട്രേഡ് അനലിസ്റ്റുകൾ പറയുന്നത് സിനിമ ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും 480-500 കോടിവരെ ചിത്രം നേടുമെന്നാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ ജോൺ എബ്രഹാം ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ പത്താൻ ഒരു ആക്ഷൻ ത്രില്ലറാണ്. ഇക്കഴിഞ്ഞ ജനുവരി 26നാണ് സിനിമ പ്രദർശനത്തിനെത്തിയത്.

You May Also Like