Connect with us

Hi, what are you looking for?

Film News

കാന്താരയ്ക്ക് അഭിനന്ദനവുമായി ബോളിവുഡ് താരം ശിൽപ ഷെട്ടി

ഋഷബ് ഷെട്ടിയുടെ കാന്താരയ്ക്ക് അഭിനന്ദന പ്രവാഹമാണ്. രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച കാന്താരയ്ക്ക് ഓരോ ദിവസവും നിരൂപക പ്രശംസകൾ വന്നുകൊണ്ടിരിക്കുകയാണ്. കാന്താര കണ്ട് അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. തന്റെ മാതൃഭാഷയായ കന്നഡയിലാണ് ശിൽപ അഭിനന്ദനങ്ങൾ അറിയിച്ചത്.

‘കാന്താര എന്ന ചിത്രത്തിന് അഭിനന്ദനങ്ങൾ.സിനിമ തിയേറ്ററിൽ കണ്ടു.. ദൈവമേ!എന്തൊരു ആഖ്യാനവും വികാരവും പ്രകമ്പനവും ലോകവും.. ക്ലൈമാക്സിനിടയിൽ ഗൂസ് ബമ്പുകൾ ഉണ്ടായിരുന്നു.സിനിമയുടെ ശക്തി നിരീക്ഷകനെ ഈ ലോകത്തേയ്ക്ക് കൊണ്ടുപോവുന്നു. ഞാനുള്ള ഒരു ലോകം ‘ എന്നാണ് ശിൽപ ഷെട്ടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.നേരത്തെ ധനുഷും പ്രഭാസും , അനുഷ്‌ക ഷെട്ടിയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

റിഷഭ് ഷെട്ടിതന്നെയാണ് കാന്താരയുടെ രചനയും സംവിധാനവും നിർവ്വഹിച്ചത്.
സപ്തമി ഗൗഡ,മാനസി സുധീർ, കിഷോർ, അച്യുത് കുമാർ, പ്രകാശ് തുമിനാട്,പ്രമോദ് ഷെട്ടി,ഷനിൽ ഗുരു, പുഷ്പരാജ് ബൊല്ലാറ,പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, ദീപക് റായ് പനാജി,നവീൻ ഡി പടീൽ,സ്വരാജ് ഷെട്ടി തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കൾ. കാന്താരയുടെ മലയാളം പതിപ്പ് ഈ മാസം 20ന് റിലീസ് ചെയ്യും.പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കാന്താര കേരളത്തിൽ അവതരിപ്പിക്കുന്നത്.

You May Also Like