Connect with us

Hi, what are you looking for?

Film News

ചിമ്പുവിന്റെ ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‌സ് സ്വന്തമാക്കിയത് ആരാണെന്നോ?

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിമ്പു നായകനായി എത്തുന്ന പത്ത് തല. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തു തല എന്ന സിനിമയുടെ റിലീസ് മാർച്ച് 30ന് ആയിരിക്കുമെന്ന് നേരത്തെ തന്ന പ്രഖ്യാപിച്ചതാണ്. തിയറ്റർ റിലീസിന് തയ്യാറായിരിക്കുന്നചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സോണി മ്യൂസിക്.

സംവിധായകൻ ഒബേലി എൻ കൃഷ്ണ തന്നെ തിരക്കഥ എഴുതി ആർ റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ച ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‌സ് സ്വന്തമാക്കി എന്ന് അറിയിച്ചിരിക്കുകയാണ് സോണി മ്യൂസിക്. ചിമ്പുവിനെ കൂടാടെ പ്രിയാ ഭവാനി ശങ്കർ, കാർത്തിക്, ഗൗതം വാസുദേവ് മേനോൻ, ടീജെ അരുണാസലം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഫറൂഖ് ജെ ബാഷയാണ്. പ്രവീൺ കെ എൽ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.ചിത്രത്തിന്റെ തിയറ്റർ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോൺ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരു്ന്നു. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‌സ് വൻ തുകയ്ക്ക് വിറ്റുപോയത്. ചിമ്പു നായകനായി ഏറ്റവും ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രം ‘വെന്ത് തനിന്തതു കാടാ’ണ്. ഗൗതം വാസുദേവ് മേനോനാണ സിനിമ സംവിധാനം ചെയ്തത്.

You May Also Like