Connect with us

Hi, what are you looking for?

Film News

കുറ്റാന്വേഷണ കഥയുമായി ‘ദി തേർഡ് മർഡർ’ വരുന്നു

റോയ്ക്ക് ശേഷം പുതിയ ചിത്രമൊരുക്കുകയാണ് സുനിൽ ഇബ്രാഹിം. ഇതുവരെ മലയാളത്തിൽ അത്രകണ്ട് പരിജയപ്പെടുത്തിയിട്ടില്ലാത്ത സൈക്കോളജിക്കൽ ത്രില്ലർ ഴോണറിൽ വ്യത്യസ്തമായൊരു കഥപറഞ്ഞ സംവിധായകനാണ് സുനിൽ ഇബ്രാഹിം. റോയ് സോണി ലിവിൽ റിലീസ് ചെയ്ത് ശ്രദ്ധേയമായ ചിത്രമാണ്.

പുതിയ എന്നാ ണ് ചിത്രത്തിന്റെ പേര് ‘ദി തേർഡ് മർഡ്ർ’ . ‘കുറ്റാന്വേഷണ ത്രില്ലർ ചിത്രങ്ങളിൽ വ്യത്യസ്തമായ ആഖ്യാന ശൈലിയാകും തേർഡ് മർഡറിന്. പതിവ് പൊലീസ് കഥകളിൽ നിന്ന് വ്യത്യസ്തമാകും എന്നാണ് ‘ സംവിധായകൻ പറയുന്നത്. ഫൈസൽ ഖാൻ എഴുതിയ ‘ഭയം നിർഭയം’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എന്നിവയും സുനിൽ ഇബ്രാഹിമിന്റെതാണ്.

ഇന്ദ്രൻസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ലിയോണ ലിഷോയ്, അനന്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം ആണ് ദി തേർഡ് മർഡ്ർ എന്ന സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രസംയോജനം വി സാജനും സംഗീതം മെജ്ജോ ജോസഫും നിർവഹിക്കുന്നു.

 

You May Also Like