Connect with us

Hi, what are you looking for?

Local News

പ്രവീൺ നാഥിന്റെ മരണം: പങ്കാളി റിഷാന ഐഷു ആത്മഹത്യയ്ക്ക് ശ്രമിച്ചു

കഴിഞ്ഞ ദിവസം തൃശൂരിൽ മരിച്ച ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ പങ്കാളി ആത്മഹത്യക്ക് ശ്രമിച്ചു. കാട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവിനെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വിഷം കഴിച്ച നിലയിലാണ് റിഷാന ഐഷുവിനെ ആശുപത്രിയിൽ എത്തിച്ചത്. ചിറ്റിലഞ്ചേരി സ്വദേശി പ്രവീൺ നാഥിനെ കഴിഞ്ഞ ദിവസം വിഷം ഉള്ളിൽ ചെന്ന് നിലയിൽ കണ്ടെത്തിയിരുന്നു.

അയ്യന്തോളിലെ വാടക വീട്ടിൽ ഇന്നലെ രാവിലെയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ പ്രവീൺ നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രാൻസ് വ്യക്തികളായ പ്രവീൺ നാഥും റിഷാനയും ഈ വർഷം ഫെബ്രുവരി പതിനാലിനാണ് വിവാഹിതരായത്.ഇതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളആയി ഇരുവരും വേർപിരിയുന്നതായി വാർത്തകൾ വന്നിരുന്നു.

 

റിഷാനയുമായുണ്ടായ ചെറിയൊരു പിണക്കത്തിൽ പ്രവീൺ സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റായിരുന്നു ഈ വാർത്തക്ക് കാരണം. എന്നാൽ, ഈ വാർത്ത തെറ്റാണെന്നും മാനസികമായി തകർന്നപ്പോൾ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീൺ വ്യക്തമാക്കിയിരുന്നു.


വ്യക്തിപരമായ കാര്യങ്ങളെ ഓൺലൈൻ മാധ്യമങ്ങൾ ആഘോഷമാക്കിയതാണ് പ്രവീണിനെ വേദനിപ്പിച്ചെന്നും പ്രവീണിന് നേരെ ശക്തമായ സൈബർ ആക്രമണമുണ്ടായതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് റിപോർട്ടുകൾ. കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർ ആയിരുന്ന പ്രവീൺ 2021ൽ മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു.

You May Also Like