Connect with us

Hi, what are you looking for?

Local News

ഭാര്യ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നില്ല..! ജീവിതം തന്നെ അവസാനിപ്പിച്ച് യുവാവ്!

ഭാര്യ തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നില്ലെന്ന കാരണത്താല്‍ ജീവനൊടുക്കി യുവാവ്. ചെന്നൈയിലാണ് സംഭവം.. ചെന്നൈ പല്ലാവരിനടുത്ത് പെരുമാള്‍ നഗര്‍ നിവാസിയായ കൃഷ്ണനാണ് ഭാര്യ തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നില്ലെന്ന മനോവിഷമത്തില്‍ ജീവിതം തന്നെ അവസാനിപ്പിച്ചത്. 39 വയസ്സായിരുന്നു കൃഷ്ണന്‍. ഇന്ദുമതി എന്നാണ് കൃഷ്ണന്റെ ഭാര്യയുടെ പേര്. ഏഴ് വര്‍ഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്ക്.. പ്രമുഖ സെല്‍ഫോണ്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു കൃഷ്ണന്‍.

കൃഷ്ണനും ഇന്ദുമതിയ്ക്കും ഇടയില്‍ പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.. ഈഗോ പ്രശ്‌നങ്ങളാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വരുത്തിയത്. അങ്ങനെ ഒരിക്കല്‍ ഒരു വഴക്കിന് ശേഷം ഭാര്യ ഇവരുടെ പെണ്‍കുട്ടികളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയിരുന്നു.. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി ഭാര്യയേയും മക്കളേയും സ്വന്തം വീട്ടിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ കൃഷ്ണന്‍ ഒരുപാട് ശ്രമിച്ചിരുന്നു എങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. കഴിഞ്ഞ ഒക്ടോബര്‍ മൂന്നാം തീയതി ആയിരുന്നു കൃഷ്ണന്റെ ജന്മദിനം.

അന്ന് ഭാര്യയെ സ്‌നേഹപൂര്‍വ്വം രാവിലെ വിളിച്ച് പിറന്നാള്‍ ദിനാശംസകള്‍ പ്രതീക്ഷിച്ച കൃഷ്ണനോട് പക്ഷേ, ഭാര്യ ആശംസകള്‍ നേര്‍ന്നില്ലെന്ന് മാത്രമല്ല.. സംഭാഷണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനും ശ്രമിച്ചിരുന്നു.. ഈ വിഷമത്തിലാണ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തത്. നാട്ടുകാരാണ് കൃഷ്ണന്റെ മൃതശരീരം വീട്ടിനുള്ളില്‍ കണ്ടത്.. ശേഷം പോലീസില്‍ വിവരം അറിയച്ചതോടെ ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവുകയായിരുന്നു..

ശ്രദ്ധിക്കുക… ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല.. അത്തരം ചിന്തകള്‍ തോന്നുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക..

https://www.youtube.com/watch?v=uKgGjIvTREY

 

You May Also Like