Connect with us

Hi, what are you looking for?

Film News

അജിത്തിന്റെ ‘തുനിവ്’ 200 കോടി ക്ലബില്‍!

പൊങ്കൽ റിലീസായി എത്തിയ അജിത്തിന്റെ പുതിയ സിനിമയാണ് തുനിവ്.സിനിമ മികച്ച പ്രതികരണത്തോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് . എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ്’ 200 കോടി ക്ലബിൽ എത്തിയെന്നതാണ് പുതിയ റിപ്പോർട്ട്. ഇതിനു മുമ്പ് വിശ്വാസം, വലിമൈ എന്നിവയാണ് അജിത്ത് ചിത്രങ്ങളിൽ ഇതിനു മുമ്പ് 200 കോടിയിലധികം കളക്ഷൻ നേടിയത്.

മലയാളി പ്രിയപ്പെട്ട താരമായ മഞ്ജു വാര്യരാണ് തുനിവിലെ നായിക. എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവി’ന്റെ ഒടിടി പാർട്ണറെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.തിയറ്ററുകളിൽ പ്രദർശനത്തിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലായിരിക്കും അജിത്ത് ചിത്രത്തിന്റെ സ്ട്രീമിംഗ് ഉണ്ടാവുക. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് തുനിവ്.

ീര, സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന തുനിവ് ബോണി കപൂറാണ് നിർമിക്കുന്നത്. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്കു ശേഷം എച്ച് വിനോദും അജിത്ത് കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്.

 

You May Also Like