Connect with us

Hi, what are you looking for?

Film News

ഞാൻ ഏറെ സന്തോഷത്തോടെ, അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് അവന്റേത്; ബേസിലിനെ അഭിനന്ദിച്ച് ടൊവിനോ തോമസ്

ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ മലയാളികളുടെ സ്വന്തം സംവിധായകനും നടനുമായ ബേസിൽ ജോസഫിനെ സിനിമാലോകവും ആരാധകരുമെല്ലാം അഭിനന്ദിച്ചിരുന്നു. 16 രാജ്യങ്ങളിലുള്ള ആളുകളാണ് മികച്ച സംവിധായകനാവാൻ മത്സരിച്ചത്. മലയാളത്തെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ സാധിച്ചതിൽ സന്തോഷം എന്നായിരുന്നു ബേസിൽ അന്ന പറഞ്ഞത്.

ഇപ്പോഴിതാ തന്റെ പ്രയ സുഹൃത്തായ ബേസിലിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്.”ഒരു സുഹൃത്തെന്ന നിലയിലും ,അവന്റെ സംവിധാനത്തിൽ അഭനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ,ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ , അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസിലിന്റേത് .ഒരുപക്ഷെ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും . മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും .ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ് . വളരുക , വളരുക , മാനം മുട്ടെ വളരുക” എന്നാണ് താരം കുറിച്ചത്.

നന്ദി അളിയാ എന്റെ കണ്ണ് നിറഞ്ഞു..സെഡ് ആയി എന്നായിരുന്നു ടൊവിനോയുടെ പോസ്റ്റിന് ബേസിലിന്റെ മറുപടി.ഗോദയുടെ കഥ പറയാനായി പോയപ്പോഴാണ് ആദ്യമായി ടൊവിനോ തോമസിനെ കാണുന്നതെന്നും അന്ന് മുതൽ സുഹൃത്തുക്കളായി മാറിയവരാണ് ഞങ്ങളെന്നും ബേസിൽ ജോസഫ് നേരത്തെ പറഞ്ഞിരുന്നു

You May Also Like