Connect with us

Hi, what are you looking for?

Film News

ചില്ലാ ചില്ലായ്ക്ക് ശേഷം അജിത്തിന്റെ തുനിവിലെ രണ്ടാം ഗാനം ഇന്നെത്തും

അജിത് നായകനാവുന്ന പുതിയ സിനിമയാണ് തുനിവ്. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് തുനിവ്. സിനിമയുടെ ഒരോ പുതിയ അപ്‌ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ ആരാധകർ കാത്തിരിക്കാറുണ്ട്.ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനം ഇന്ന് പുറത്തെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ റേസി ചില്ല ചില്ല എന്ന ഗാനത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഗാനത്തിന്ഇതിനകം 10 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. അതേ സമയം സിനിമയുടെ ട്രെയിലർ ഡിസംബർ 31 ന് റിലീസ് ചെയ്യാൻ പോകുന്നു എന്നൊരു വാർത്തയും കോളിവുഡിൽ നിന്നും വരുന്നുണ്ട്.സിനിമയിൽ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്.

സംവിധായകൻ എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ജോൺ കൊക്കെൻ, വീര,സമുദ്രക്കനി, തെലുങ്ക് നടൻ അജയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്‌വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിർവഹിക്കുക. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. വലിമൈക്ക് ശേഷം എച്ച് വിനോദും അജിത്തും ബോണി കപൂറും ഒന്നിക്കുന്ന സിനിമയാണിത്‌

You May Also Like