Connect with us

Hi, what are you looking for?

Film News

ടോളിവുഡിലെ സൂപ്പർ താരം സിനിമയിലെത്തിയിട്ട് 20 വർഷം!!

തെലുങ്ക് ചലച്ചിത്രമേഖലയിൽ സ്‌റ്റൈലിഷ് സ്റ്റാർ എന്നറിയപ്പെടുന്ന അല്ലു അർജുൻ സിനിമയിലെത്തിയിട്ട് 20 വർഷം പൂർത്തിയാക്കി. 2003 മാർച്ച് 28ന്. പുറത്തിറങ്ങിയ തെലുങ്ക് റൊമാന്റിക് ചിത്രമായ ഗംഗോത്രിയിലൂടെയാണ് നായകനായി അല്ലു അർജുൻ അരങ്ങേറ്റം കുറിച്ചത്.  ആരതി അഗർവാളിനൊപ്പം അഭിനയിച്ച ഗംഗോത്രിക്ക് സിനിമാഅവാർഡ് നേടിയിരുന്നു താരം.

അതേ സമയം അല്ലു അർജുൻ തന്റെ അമ്മാവനും മെഗാസ്റ്റാർ ചിരഞ്ജീവിയും അഭിനയിച്ച വിജേത (1985) എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

കമൽഹാസന്റെ സ്വാതി മുത്യം എന്ന ചിത്രത്തിൽ അല്ലു അർജുൻ ഒരു ചെറിയ അതിഥി വേഷം ചെയ്തിരുന്നു. എന്നാൽ പ്രായപൂർത്തിയായശേഷം ചിരഞ്ജീവി-സിമ്രാൻ അഭിനയിച്ച ഡാഡി എന്ന ചിത്രത്തിലാണ് അർജുൻ ആദ്യമായി സ്‌ക്രീനിലെത്തിയത്.

സംവിധായകൻ സുകുമാറിന്റെ ആദ്യ റൊമാന്റിക് കോമഡി സിനിമ ആര്യയിലൂടെയാണ് അല്ലു അർജുൻ പ്രശസ്തനായി മാറിയത്. പിന്നീട് തെലുങ്ക് ചലച്ചിത്രമേഖലയിലെ സൂപ്പർ താരമായി അല്ലു അർജുൻ വളർന്നു.

 

2010വേദം എന്ന ചിത്രത്തിലെ പ്രപഞ്ചം നാവേണ്ട വാസ്തുന്റെ എന്ന ഗാനത്തിലൂടെ പിന്നണി ഗായകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഏറ്റവും ഒടുവിൽ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗത്തിൽത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അല്ലു അർജുൻ

You May Also Like