Connect with us

Hi, what are you looking for?

Film News

ഷെയ്ൻ നിഗത്തിന്റെ ‘ഉല്ലാസം’ ഒടിടിയിലെത്തി!

ഷെയിൻ നിഗം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ഉല്ലാസം . സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജനുവരി 6 മുതലാണ് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഡിസംബർ 25ന് ചിത്രം ആമസോണ പ്രൈമിലെത്തുമെന്ന് പറഞ്ഞിരുവെങ്കിലും റിലീസ് ചെയ്തിരുന്നില്ല.


പ്രേക്ഷകർക്ക് മനോഹരമായ ഒരു വിഷ്വൽ ട്രീറ്റ് പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രമാണ് ഉല്ലാസം. സിനിമ സംവിധാനം ചെയ്തത് ജീവൻ ജോജോയാണ്. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിലാണ് ഉല്ലാസം എത്തിയത്. സ്വരൂപ് ഫിലിപ്പാണ് സിനിമയുടെ ഛായാഗ്രഹണം ഒരുക്കിയത്.


പവിത്ര ലക്ഷ്മിയാണ് സിനിമയിലെ നായിക.ഉല്ലാസത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ഷാൻ റഹ്‌മാനും ഗോപി സുന്ദറുമാണ്. ചിത്രത്തിന്റെ രണ്ട് പകുതികളും രണ്ട് സ്ഥലത്തായിട്ടാണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ ആദ്യ പകുതി ഊട്ടിയിലും രണ്ടാം പകുതി കൊച്ചിയിലുമായിരുന്നു. വേലയാണ് ഷെയിൻ നിഗം നായകനായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. സിനിമയുടെ മോഷൻ പേസ്റ്റർ അടുത്തിടെ പുറത്ത് വിട്ടിരുന്നു.

 

You May Also Like