Connect with us

Hi, what are you looking for?

Film News

ഇന്തോ ചൈന സംഘര്‍ഷം; മേജര്‍ രവി ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ നായകനാകുന്നു

മികച്ച പട്ടാള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്നു. 2020 ജൂണ്‍ മാസത്തില്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഇന്തോ ചൈന പട്ടാളക്കാരുടെ സംഘര്‍ഷമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കുമിതെന്നും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സൂചനകളുണ്ട്. അടുത്തിടെ ഉണ്ണിമുകുന്ദന്‍ നിര്‍മ്മിച്ച മേപ്പടിയാനില്‍ മേജര്‍ രവി ഒരു അഭിഭാഷകന്റെ വേഷം ചെയ്തിരുന്നു.

പുനര്‍ജനി, കീര്‍ത്തിചക്ര, മിഷന്‍ 90 ഡെയ്സ്, കുരുക്ഷേത്ര, തൂഫാന്‍, കാണ്ഡഹാര്‍, കര്‍മയോദ്ധ, ഒരു യാത്രയില്‍, പിക്കറ്റ് 43, 1971 ബിയോണ്ട് ബോര്‍ഡേഴ്സ്, എസ്.ജ് 253 എന്നിവയാണ് ഇതിന് മുമ്പ് മേജര്‍ രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

അതേസമയം അടുത്തതായി ഉണ്ണി നായകനാവുന്ന ചിത്രങ്ങളിലൊന്നായ ‘ബ്രൂസ് ലീയും’ ഉണ്ണി മുകുന്ദന്‍ ഫിലിംസ് തന്നെയാവും നിര്‍മ്മിക്കുക. പുലിമുരുകന്‍, മധുരരാജ എന്നിവയുള്‍പ്പെടെ മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററുകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ വൈശാഖ്, ബ്രൂസ് ലീ എന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ സംവിധാനം ചെയ്യും.

You May Also Like