Connect with us

Hi, what are you looking for?

Film News

തരുൺ മൂർത്തി ഉർവ്വശി തിയറ്റേഴ്‌സിനൊപ്പം വീണ്ടുമെത്തുന്നു!!

സൗദി വെള്ളയ്ക്ക് ശേഷം ഉർവ്വശി തിയറ്റേഴ്‌സിനൊപ്പം വീണ്ടുമൊന്നിക്കാൻ സംവിധായകൻ തരുൺ മൂർത്തി. തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചുകൊണ്ട് സന്ദീപ് സേനനും തരുണും ഒന്നിച്ച് നിൽക്കുന്ന ചിത്രം ഉർവ്വശി തിയറ്റേഴ്‌സിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം പ്രശസ്ത തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവിന്റെ നിർമ്മാണത്തിൽ ഒരുക്കുന്ന ചിത്രം പ്രഖ്യാപിക്കുന്ന വേളയിൽ ഉർവ്വശി തിയറ്റേഴ്‌സിനൊപ്പം ഒരു ചിത്രം കൂടി ഉണ്ടാവുമെന്ന് സംവിധായകൻ അറിയിച്ചിരുന്നു. അതേ സമയം സന്ദീപ് സേനൻ ചിത്രമായിരിക്കും ആദ്യം സംവിധാനം ചെയ്യുക. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയിരുന്നു സന്ദീപ് സേനൻ


ഉർവശി തിയറ്റേഴ്സാണ് പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘വിലായത്ത് ബുദ്ധ’ നിർമ്മിക്കുന്നത്. തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് സൗദി വെള്ളക്ക. ദേവി വർമ്മ, ലുക്മാൻ അവറാൻ, ബിനു പപ്പു , ഗോകുലൻ തുടങ്ങിയവരായിരുന്നു സിനിമയിലെ താരങ്ങൾ.സിനിമയുടെ ഛായാഗ്രഹണം ശരൺ വേലായുധനും, എഡിറ്റിംഗ് നിഷാദ് യൂസുഫും, സംഗീതം പാലി ഫ്രാൻസിസുമാണ് നിർവഹിച്ചത്.

You May Also Like