Connect with us

Hi, what are you looking for?

Film News

ജീവിതം ആഘോഷിച്ച് ബിഗ് ബിയും കൂട്ടരും! പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്ത്!

എണ്‍പതാം വയസ്സിന്റെ നിറവിലും ആരാധകരുടെ പ്രിയപ്പെട്ട ബിഗ് ബി പുതിയ സിനിമകളുമായി സജീവമാവുകയാണ്്. ഇപ്പോഴിതാ അദ്ദേഹം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഉഞ്ജായി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന്‍ നായകനാകുന്നത്. അദ്ദേഹത്തിനൊപ്പം അനുപം ഖേറും ബൊമന്‍ ഇറാനിയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു.

സൂരജ് ബര്‍ജത്യ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉഞ്ജായി’. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുടെ ട്രെയിലറും ശ്രദ്ധ നേടുകയാണ്. സൗഹൃദവും ജീവിതവും ആഘോഷിക്കുന്ന സുഹൃത്തുക്കളുടെ കഥയാണിതെന്നാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന ട്രെയിലറില്‍ നിന്ന് മനസ്സിലാകുന്നത്. ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മല കയറുന്ന അമിതാഭ് ബച്ചനെയും അനുപം ഖേറിനെയും ബൊമന്‍ ഇറാനിയെയും ഉള്‍പ്പെടുത്തിയുള്ള സിനിമയുടെ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു, നവംബറിലാണ് ചിത്രം റിലീസിന് എത്തുന്നത്.

ഗുഡ്‌ബൈ ആണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. രശ്മിക മന്ദാന ആയിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ രശ്മിക മന്ദാനയ്‌ക്കൊപ്പം പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുവെന്നതിനാല്‍ പ്രേക്ഷക പ്രതീക്ഷ വര്‍ദ്ധിപ്പിച്ച സിനിമയായിരുന്നു ഗുഡ്‌ബൈ. സമ്മിശ്രപ്രതികരണമാണ് സിനിമ നേടിയിരുന്നത്.

 

ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ള ചിത്രം ഒരുക്കിയത്, ‘ചില്ലര്‍ പാര്‍ട്ടി’യും ‘ക്വീനു’മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 11ന് ബിഗ് ബിക്ക് എണ്‍പത് വയസ്സ് തികഞ്ഞിരുന്നു.. ഇപ്പോഴും സിനിമാ ലോകത്ത് സജീവമായിരിക്കുന്ന അദ്ദേഹത്തിന്റെ കൂടുതല്‍ കഥാപാത്രങ്ങള്‍ കാണാന്‍ ആരാധകരും കാത്തിരിക്കുകയാണ്.

You May Also Like