Connect with us

Hi, what are you looking for?

Film News

വിജയ് ചിത്രം വാരിസിന്റെ ഹിന്ദി ട്രെയ്‌ലര്‍ പുറത്തുവിട്ടു

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം വാരിസിന്റെ ഹിന്ദി ട്രെയ്‌ലര്‍ പുറത്തുവിട്ടു. സംവിധായകന്‍ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. പൊങ്കല്‍ റിലീസായി ചിത്രം ജനുവരി 12ന് പ്രദര്‍ശനത്തിനെത്തും. കഴിഞ്ഞ ദിവസമാണ് തമിഴ് ട്രെയ്‌ലര്‍ പുറത്തുവന്നത്. ആക്ഷനും പാട്ടുകളും തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളും ചേര്‍ന്ന് വിജയ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക സിനിമയിലുണ്ടെന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

പ്രഭു, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, ജയ സുധ,സംഗീത, സംയുക്ത, ഷാം ബാബു, യോഗി, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വിജയ് ആപ്പ് ഡിസൈനറായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ദി ബോസ് റിട്ടേണ്‍സ് എന്ന ടാഗലൈനോടെയാണ് വാരിസിന്റെ പോസ്റ്റര്‍ എല്ലാം പുറത്ത് വിട്ടിരിക്കുന്നത്.

ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വാരിശ് നിര്‍മിക്കുന്നത്.എസ് തമന്‍ സംഗീത സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വാരിസിന്റെ ഓഡിയോ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് ടി സീരീസ് സ്വന്തമാക്കിയിരുന്നു. വംശി പൈഡിപ്പള്ളി തെലുങ്കിലും തമിഴിലും ഒരേ സമയം ഒരുക്കുന്ന ചിത്രാണ് വാരിസ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് കാര്‍ത്തിക് പളനിയും ചിത്രസംയോജനം നിര്‍വഹിക്കുന്നത് പ്രവീണ്‍ കെ എല്ലും ആണ്.

You May Also Like