Connect with us

Hi, what are you looking for?

Film News

ഇതാണ് ‘വിജയ് രാജേന്ദ്രന്റെ’ ഫാമിലിയെന്ന വാരിശ് ടീം

ആരാധകർ ഏറെ ആവേശത്തോടും പ്രതീക്ഷയോടും കാത്തിരിക്കുന്ന സിനിമയാണ് വിജയിയെ നായകനായി എത്തുന്ന ‘വാരിശ്’. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11ന് പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തും. സിനിമയുടെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാറാർ.

ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെയാണ് പുറത്ത് വിട്ടത്. ‘ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ 3 ദിവസത്തിനുള്ളിൽ ബോസിന്റെ കുടുംബത്തെ കാണൂ. വിജയ് രാജേന്ദ്രന്റെയും (വിജയ് കഥാപാത്രം) കുടുംബത്തിന്റെയും പോസ്റ്ററാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. പോസ്റ്ററിൽ ശരത് കുമാർ, പ്രഭു, ശ്യാം, ജയസുധ, രശ്മിക മന്ദാന എന്നിവരെ കാണാം. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

വിജയ്‌യുടെ കരിയറിലെ 66-ാം ചിത്രമാണ് വരിശ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക് പളനി ഛായാഗ്രഹണവും പ്രവീൺ കെ എൽ എഡിറ്റിംഗും നിർവഹിക്കുന്നു സിനിമയുടെ സംഗീത സംവിധാനം എസ് തമൻ ആണ്. സിനിമ തമിഴിലും തെലുങ്കിലും ഒരേ സമയമാണ് എത്തുക.

You May Also Like