Connect with us

Hi, what are you looking for?

Film News

‘രഞ്ജിതമേ’ എന്ന വൻ ഹിറ്റിന് ശേഷം ‘വാരിശി’ലെ രണ്ടാം ഗാനം നാളെയെത്തും

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘വരിശ്’. ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. വംശി പൈഡിപ്പള്ളിയുടെ ആദ്യ തമിഴ് സിനിമയാണിത്. സിനിമയുടെ അപ്‌ഡേറ്റുകൾക്കെല്ലാം ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പുതിയ ഗാനത്തിന്റെ അപ്‌ഡേറ്റാണ് ആരാധകരുടെ ചർച്ച വിഷയം.

‘രഞ്ജിതമേ’ എന്ന വൻ ഹിറ്റിന് ശേഷം രണ്ടാം ഗാനം നാളെയെത്തും.രണ്ടാം ഗാനം ഡിസംബർ നാലിന് നാല് മണിക്ക് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.എസ് തമന്റെ സംഗീത സംവിധാനത്തിൽ ‘രഞ്ജിതമേ’ എന്ന ഗാനം വിജയ് തന്നെയാണ് ആലപിച്ചത്.ചിത്രത്തിൽ നായികയാകുന്നത് രശ്മിക മന്ദാനയാണ്. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണ് വാരിശ്.

എൻറർടെയ്‌നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ശരത് കുമാർ, ശ്യാം, പ്രഭു, പ്രകാശ് രാജ്, ജയസുധ,ഖുശ്ബു, സംഗീത കൃഷ്ണ, ശ്രീകാന്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് കാർത്തിക് പളനിയാണ് . പ്രവീൺ കെ എൽ ചിത്രസംയോജനം നിർവഹിക്കുന്നു സിനിമ പൊങ്കൽ റിലീസായിട്ടായിരിക്കും പ്രദർശനത്തിനെത്തുന്നത്.ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ശിരീഷും ദിൽ രാജുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് വാരിശ്

You May Also Like