Connect with us

Hi, what are you looking for?

Film News

വേദനയിലും വീല്‍ചെയറില്‍ നൃത്തംവച്ച് ജുന്‍ജുന്‍വാല; വീഡിയോ

ഓഹരിവിപണിയിലെ അതികായനും ആകാശ എയറിന്റെ ഉടമയുമായ രാകേഷ് ജുന്‍ജുന്‍വാലയുടെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് ഏവരും. നിരവധി പേര്‍ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ‘ഇന്ത്യയുടെ വാറന്‍ ബഫറ്റ്’ എന്നറിയപ്പെടുന്ന ശതകോടീശ്വരന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം, ആദരാഞ്ജലി അര്‍പ്പിച്ചത് അദ്ദേഹത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു.

വീല്‍ചെയറില്‍ ഇരുന്ന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ‘ബണ്ടി ഓര്‍ ബബ്ലി’ എന്ന ബോളിവുഡ് സിനിമയിലെ ‘ഗജ്രാ രെ…’ എന്ന ഗാനത്തിനാണ് രാകേഷ് ഡാന്‍സ് ചെയ്യുന്നത്. ‘രണ്ട് വൃക്കകളും തകരാറിലായ രാകേഷ് ഡയാലിസിസിന് വിധേയനായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ജീവിക്കണമെന്ന് ഈ വിഡിയോ പഠിപ്പിക്കുന്നു’- സഞ്ജയ് ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ച രാവിലെ 6.45നാണ് സുഖമില്ലാതായ രാകേഷ് ജുന്‍ജുന്‍വാലയെ മുംബൈയിലെ കാന്‍ഡി ബ്രീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിട്ട് അധികമായിരുന്നില്ല. ആകാശ എയര്‍ലൈന്‍സിന്റെ ഉദ്ഘാടന ദിനത്തിലാണ് ഏറ്റവുമൊടുവില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

You May Also Like