Connect with us

Hi, what are you looking for?

Film News

‘റിസ്‌ക് ഏറ്റെടുക്കുക എന്നത് എന്റെ കുഞ്ഞുന്നാള്‍ മുതലുള്ള സ്വഭാവമാണ്’ വിനയന്‍

സിജു വില്‍സണ്‍ പ്രധാന വേഷത്തിലെത്തിയ വിനയന്‍ സംവിധാനം ചെയ്ത ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി വിനയന്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘വളരെ റിസ്‌ക് എടുത്ത് ഒരുപാട് അധ്വാനം ചെയ്തു എടുത്ത ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ആ കാലഘട്ടത്തിലെ അതി തീക്ഷ്ണമായ ഒരു പ്രമേയമാണ് നമ്മള്‍ അവതരിപ്പിച്ചത്. ചരിത്രകാരന്മാര്‍ അധികം ശ്രദ്ധകൊടുക്കാതെ പോയ ഒരു നവോത്ഥാന നായകനാണ് ആറാട്ടുപുഴ വേലായുധ പണിക്കര്‍ അദ്ദേഹത്തിന്റെ കഥ സിനിമയാക്കിയപ്പോള്‍ അത് പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ അങ്ങേയറ്റത്തെ സന്തോഷമാണ്. ഈ സിനിമ വര്‍ഷങ്ങളായി കൊണ്ടുനടന്ന എന്റെ ഒരു സ്വപ്നമായിരുന്നുവെന്നും വിനയന്‍ പറയുന്നു.

ഗോകുലം ഗോപാലേട്ടന്‍ എന്നോട് പറഞ്ഞത് വിനയന്‍ ഒരുപാട് പുതിയ താരങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവരെല്ലാം വിജയിച്ചിട്ടുണ്ട് അതുകൊണ്ടു വിനയന് ഇഷ്ടമുള്ളതുപോലെ ചെയ്യൂ എന്നാണു. എന്തുകൊണ്ട് സിജു എന്ന ചോദ്യത്തിന് എന്റെ ഉത്തരം സിനിമയുടെ സ്‌ക്രിപ്റ്റ് നിര്‍മാതാവുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞ് എനിക്ക് താരങ്ങള്‍ക്കായി കാത്തിരിക്കാന്‍ താല്പര്യമില്ലായിരുന്നു. കഴിവുള്ള ആരെയെങ്കിലും കണ്ടെത്തി അഭിനയിപ്പിക്കാന്‍ ആയിരുന്നു തീരുമാനം. സൂപ്പര്‍ താരങ്ങളെ തപ്പി പുറകെ ചെല്ലുമ്പോള്‍ ഇനി രണ്ടു വര്‍ഷത്തേക്ക് ഡേറ്റ് ഇല്ല എന്ന് കേട്ടിട്ട് പ്രോജക്റ്റ് ഉപേക്ഷിക്കാനൊന്നും കഴിയില്ല.

എന്റെ പണ്ടുമുതല്‍ ഉള്ള സ്വഭാവം അതാണ്. ആരുടെ ഡേറ്റ് ഇല്ലെങ്കിലും പടം ചെയ്യാന്‍ കഴിയും എന്ന് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. റിസ്‌ക് ഏറ്റെടുക്കുക എന്നത് എന്റെ കുഞ്ഞുന്നാള്‍ മുതലുള്ള സ്വഭാവമാണ്. എന്റെ ആദ്യകാല ചിത്രങ്ങളിലും എന്റെ ജീവിതത്തിലും ഞാന്‍ റിസ്‌ക് എടുക്കുന്ന ആളായിരുന്നു. സിജുവിന് ഈ കഥാപാത്രം ചെയ്യാന്‍ കഴിയും എന്ന് എനിക്ക് തോന്നി. ആ തോന്നല്‍ തെറ്റായില്ല എന്ന് ഇപ്പോള്‍ തെളിഞ്ഞു. ഈ കഥാപാത്രത്തിലൂടെ സിജുവിനും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞുവെന്നും വിനയന്‍ പ്രതികരിച്ചു.

You May Also Like