Connect with us

Hi, what are you looking for?

Film News

പത്തൊമ്പതാം നൂറ്റാണ്ട് ഒരു മാസ്സ് എന്റര്‍ടൈനര്‍..! ട്രെയിലര്‍ ഏറ്റെടുത്തതില്‍ സന്തോഷം അറിയിച്ച് വിനയന്‍

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് മലയാളി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലറും പുറത്ത് വന്നു. ഇപ്പോഴിതാ ട്രെയിലര്‍ എല്ലാവരും ഏറ്റെടുത്തു എന്നറിഞ്ഞതോടെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഈ സിനിമയുടെ സംവിധായകന്‍ വിനയന്‍. ടീസര്‍ പോലെ തന്നെ ട്രെയിലറും മലയാളികള്‍ നെഞ്ചിലേറ്റി എന്നറിഞ്ഞതില്‍

സന്തോഷമുണ്ട്..എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിലുമേറെ എക്‌സൈറ്റ്‌മെന്റോടെയാണ് സെപ്റ്റംബര്‍ എട്ടാം തീയതി പത്തൊമ്പതാം നൂറ്റാണ്ട് നിങ്ങളെ കാത്തിരിക്കുന്നത്.. കാണുക അഭിപ്രായം പറയുക..എന്ന് കൂടി അദ്ദേഹം കുറിയ്ക്കുന്നു..തിരുവോണ ദിനത്തില്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ട് തീയറ്ററുകളില്‍ എത്തുന്നത്. നമ്മുടെ ആദരണീയരായ ചരിത്രകാരന്‍മാരാല്‍ അവഗണിക്കപ്പെട്ട ഒരു നവോത്ഥാന നായകനാണ്..

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍..എന്നാണ് ഈ കഥയിലെ പ്രധാന കഥാപാത്രത്തെ കുറിച്ച് വിനയന്‍ പറഞ്ഞത്. നവോത്ഥാന പ്രവര്‍ത്തനത്തിനപ്പുറം അനീതി എവിടെക്കണ്ടാലും അതിനെ ശക്തമായി എതിര്‍ക്കുകയും വേണ്ടി വന്നാല്‍ ആയുധമെടുത്തു പോരാടുകയും ചെയ്തിരുന്ന ധീരനായ ആ ചേകോര്‍ക്ക് മഹാരാജാവ് പണിക്കര്‍പട്ടം കൊടുത്തു ബഹുമാനിച്ചിട്ടും ചരിത്രത്തിന്റെ ഏടുകളില്‍ അദ്ദേഹം തമസ്‌കരിക്കപ്പെടുകയായിരുന്നു..എന്നും വിനയന്‍ ചൂണ്ടിക്കാണിക്കുന്നു..

ചരിത്രങ്ങളിലെ ഒരേട് ഇന്നു സിനിമയാക്കാന്‍ കഴിഞ്ഞതില്‍ ഞാനേറെ സന്തോഷവാനാണ്.. എന്നാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ഈ സിനിമ സംവിധാനം ചെയ്തതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. അതേസമയം, എല്ലാവര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ തികച്ചും ഒരു മാസ്സ് എന്റര്‍ടൈനാറായാണ് പത്തൊമ്പതാം നൂറ്റാണ്ട് ഒരുക്കിയിരിക്കുന്നത്..എന്നും അദ്ദേഹം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. സിജു വില്‍സണ്‍ നായകനായി എത്തുന്ന ഈ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഏവരും.

 

You May Also Like