Connect with us

Hi, what are you looking for?

Film News

‘ചാര്‍ളിയെക്കാട്ടീം ഗംഭീര പടമാണ്….നെയ്മര്‍…പൈസ വസൂലാണ്….നേരം പോക്കാണ്.’

വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ സുധി മാഡിസണ്‍ സംവിധാനം ചെയ്ത് മാത്യു -നസ്ലിന്‍ കോംബോയില്‍ ഇറങ്ങിയ പുതിയ ചിത്രമാണ് ‘നെയ്മര്‍’. പടത്തില്‍ നെയ്മര്‍ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ഒരു നാടന്‍ നായയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ചാര്‍ളിയെക്കാട്ടീം ഗംഭീര പടമാണ്….നെയ്മര്‍…പൈസ വസൂലാണ്….നേരം പോക്കാണ്.’ എന്നാണ് വിശാല്‍ വി എസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘നെയ്മര്‍’.??
ചുമ്മാ കൊറെ സമയം ബാക്കി
ഒള്ളോണ്ടും, നിന്ന സ്ഥലത്തിന് സമീപത്തായി ഈ പടം ഓടുന്ന ഒരു സിനിമാശാല ഒള്ളോണ്ടും മാത്രം കേറി കണ്ട പടമാണ്.
പക്ഷേ.
ഒള്ളത് പറയാല്ലോ.
പടം കിടിലം.??
നന്നായി ഇഷ്ട്ടപ്പെട്ടു.
ചെറിയൊരു story ഫ്‌ലോട്ടിനെ എട്ത്തു മനോഹരമായി ആവിഷ്‌ക്കരിക്കുന്നു….
സംവിധായകന്‍,
സുധി മാഡിസണ്‍.
ഗംഭീര മേക്കിംങ്ങ്.
നെയ്മര്‍ എന്ന നായ കുറെ മനുഷ്യര്‍ക്കിടയില്‍ ചെലുത്തുന്ന ഇഷ്ട്ടാനിഷ്ട്ടങ്ങളും, സ്വാധീനവുമാണ് കഥ.
തികച്ചും പ്രഡിറ്റബിള്‍ തന്നെയായ കഥാഗതി.
എന്നിരുന്നാലും ഡയറക്ടര്‍ ബ്രില്യന്‍സു കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തിക്കളയും പടം.
കന്നടയില്‍ ഒരാറ് മാസം മുന്നെ ഇറങ്ങിയ Charlie 777 നോട് സമാനമായ പടമാണ്. ചാര്‍ളി കണ്ടിരുന്നു , കന്നടയില്‍ മെഗാ ഹിറ്റായ ആ പടത്തിന്റെ മലയാളം ഡബിംങ് വെര്‍ഷന്‍ കേരളത്തിലും വലിയ ഹിറ്റായിരുന്നു.
പക്ഷേ….
ചാര്‍ളിയെക്കാട്ടീം ഗംഭീര പടമാണ്.
നെയ്മര്‍.
മസ്റ്റ് വാച്ചൊന്നും പറയാനില്ല.
ന്നാലും, കണ്ടാലും നഷ്ട്ടമില്ല.
പൈസ വസൂലാണ്.
നേരം പോക്കാണ്.

വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം -ആല്‍ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഉദയ് രാമചന്ദ്രന്‍. കല -നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം -മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ -മാത്യൂസ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -പി കെ ജിനു, പി ആര്‍ ഒ -എ എസ് ദിനേശ്, ശബരി.

You May Also Like