Connect with us

Hi, what are you looking for?

Local News

മരുമകളുടെ തകര്‍പ്പന്‍ ചുവടുകള്‍ കണ്ട് അമ്മായി അമ്മയുടെ പ്രതികരണം- വീഡിയോ

പൊതുവേ അമ്മായിഅമ്മയും മരുമകളും ചേരില്ലായെന്നൊരു കാഴ്ചപ്പാടാണുള്ളത്. എന്നാല്‍ ചില ഭര്‍തൃമാതാവും മരുമക്കളും തമ്മില്‍ നല്ല സ്‌നേഹത്തിലുമായിരിക്കും. അത്തരത്തില്‍ ഒരു അമ്മായിയമ്മയും മരുമകളും കൂട്ടുകാരെ പോലെ പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

 

View this post on Instagram

 

A post shared by Vinita Sharma (@dancewithvinii)

വിനിത ശര്‍മ്മ എന്ന സ്ത്രീയും ഭര്‍തൃമാതാവുമാണ് വീഡിയോയിലുള്ളത്. വീട്ടിലെ അടുക്കളയ്ക്ക് മുന്നില്‍ നിന്ന് നൃത്തം ചെയ്തു തകര്‍ക്കുകയാണ് വിനിത. തൊട്ടുപിന്നിലായി അടുക്കളയില്‍ പാചകം ചെയ്തു കൊണ്ടിരിക്കുന്ന അമ്മയെയും കാണാം. ‘ലത് ലഗ് ഗയി’ എന്ന ഹിന്ദിഗാനത്തിനൊത്ത് വിനിത നൃത്തം ചെയ്യുന്നത് കണ്ട് ആസ്വദിക്കുകയാണ് അമ്മ. മരുമകളുടെ ചടുലമായ നൃത്തച്ചുവടുകള്‍ കണ്ട് നിറഞ്ഞ ചിരിയോടെയാണ് ഭര്‍തൃമാതാവ് പ്രതികരിച്ചത്. ഉടന്‍ തന്നെ വിനിത അടുക്കളയിലേയ്‌ക്കെത്തി അമ്മായിഅമ്മയ്ക്ക് അരികില്‍ നിന്ന് നൃത്തം ചെയ്യാനും തുടങ്ങി. വിനിത തന്നെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ് തുടരുന്നത് എന്നും ഭര്‍ത്താവിന്റെ കുടുംബവും തന്നെ അതേ രീതിയില്‍ അംഗീകരിക്കുന്നുണ്ടെന്നും വിനിത കുറിക്കുന്നു. ഇത്രയും കൂളായ മാതാപിതാക്കളെയും കുടുംബത്തെയും കിട്ടിയതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമെന്നും വിനിത പറയുന്നുണ്ട്. പന്ത്രണ്ടു ലക്ഷത്തില്‍ പരം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. ഇങ്ങനെയൊരു അമ്മായിഅമ്മയെ ലഭിച്ച യുവതി ഭാഗ്യവതിയാണെന്നാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Vinita Sharma (@dancewithvinii)


നേരത്തെയും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെയും അഭിനയിക്കുന്നതിന്റെയുമൊക്കെ ധാരാളം വീഡിയോകള്‍ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍തൃമാതാവ് മക്കളെ എപ്പോഴും സന്തോഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അതിനാല്‍ അവരെ സന്തോഷിപ്പിക്കാനാവുന്ന എല്ലാ കാര്യങ്ങളും താന്‍ ചെയ്യുമെന്നും യുവതി പറയുന്നു.

You May Also Like