Connect with us

Hi, what are you looking for?

Film News

‘പുഷ്പ’യുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍; കുഞ്ഞിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അല്ലു അര്‍ജുന്‍ നായകനായെത്തിയ ചിത്രം പുഷ്പ സമീപകാലത്തെ ഏറ്റവും വലിയ വിജയമായിരുന്നു. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുക എന്ന അപൂര്‍വ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു. ദേവിശ്രീ പ്രസാദ് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിലെ മിക്ക ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ഹിറ്റ് ഗാനം ‘ശ്രീവള്ളി’ ക്ക് ചുവട് വെക്കുന്ന കുഞ്ഞിന്റെ വീഡിയോയാണ് വൈറലാവുന്നത്. വീട്ടിലെ ടെലിവിഷനില്‍ കാണുന്നതിനൊപ്പമാണ് കുഞ്ഞിന്റെ ചുവടുവെപ്പ്. അല്ലുവിന്റെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകര്‍ എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ അല്ലു ആരാധകര്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

കുഞ്ഞ് ടെലിവിഷനിലേക്ക് നോക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്, അല്ലു അര്‍ജുന്‍ പാട്ടിന് ചുവടു വയ്ക്കുമ്പോള്‍ കുട്ടി താരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്റ്റെപ്പ് അനുകരിക്കാന്‍ ശ്രമിക്കുകയാണ്. ചെയ്യുന്നത് ശരിയാണോയെന്ന് ഇടയ്ക്കിടെ ടെലിവിഷനിലേക്ക് നോക്കിക്കൊണ്ടാണ് കുഞ്ഞിന്റെ ഡാന്‍സ്. ഡിസംബര്‍ 17നാണ് ചിത്രം റീലീസ് ചെയ്യുന്നത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി പതിപ്പുകളിലും ചിത്രം തീയറ്ററുകളില്‍ എത്തിയിരുന്നു.

You May Also Like