Connect with us

Hi, what are you looking for?

Local News

ആയിരക്കണക്കിന് തേളുകള്‍ നിറഞ്ഞ് ഒരു വീട്; ഞെട്ടിപ്പിക്കുന്ന വീഡിയോ

ആയിരക്കണക്കിന് തേളുകള്‍ നിറഞ്ഞ് ഒരു വീട്. ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍ ആയിരക്കണക്കിന് തേളുകളെ കണ്ടെത്തിയിരിക്കുന്നു’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ റെഡ്ഡിറ്റില്‍ പങ്കുവെച്ചിരിക്കുന്നത്. വീടിനുള്ളില്‍ ആയിരക്കണക്കിന് തേളുകള്‍ ഇഴയുന്നത് വീഡിയോയില്‍ കാണാം.

സംഭവം എവിടെയാണെന്നത് വ്യക്തമല്ല. നിരവധി പേരാണ് വീഡിയോ കണ്ടത്. ബ്രസീലില്‍ കാണപ്പെടുന്ന മഞ്ഞനിറമുള്ള ടിറ്റയസ് സെറുലാറ്റസ് എന്നയിനം തേളുകളാണിത്. അതീവ അപകടകാരികളായ വിഷത്തേളുകളാണ് ഇവ. ഇണചേരാതെ വംശവര്‍ധന നടത്താന്‍ സാധിക്കുന്ന തേളുകളാണിവയെന്നും ഒരു ഉപയോക്താവ് കുറിക്കുന്നു. ഏകദേശം 2,000 ഇനം തേളുകള്‍ ഉണ്ട്, എന്നാല്‍ അവയില്‍ 30 മുതല്‍ 40 എണ്ണം മനുഷ്യനെ കൊല്ലാന്‍ തക്ക വീര്യമുള്ള വിഷമുള്ളവയാണെന്നും മറ്റൊരാള്‍ കുറിക്കുന്നു.

https://www.youtube.com/watch?v=7_1zuDfl-Jc

ഗിന്നസ് റെക്കോഡനുസരിച്ച് ലോകത്തെ ഏറ്റവും അപകടകാരികളായ വിഷത്തേളുകളാണ് ‘ആന്‍ഡ്രോക്റ്റനസ്’ ജനുസ്സില്‍പ്പെട്ടവ. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഈയിനം തേള്‍ കൂടുതലുള്ളത്. നാല് ഇഞ്ചുവരെ ഇത് നീളമുണ്ടാവാറുണ്ട്. Acra 1, Acra 2 തുടങ്ങിയ ‘പോളി പെപ്‌റ്റൈഡുകള്‍’ (അമിനോ ആസിഡുകളുടെ ചെറു ചങ്ങലകളാണ് ‘പോളി പെപ്‌റ്റൈഡുകള്‍’, ഒന്നോ അതിലധികമോ പെപ്‌റ്റൈഡുകള്‍ ചേര്‍ന്നാണ് പ്രോട്ടീനുകള്‍ ഉണ്ടാവുക) ആഫ്രിക്കന്‍ ഫാറ്റ് ടെയില്‍ഡ് തേളിന്റെ വിഷത്തില്‍നിന്നു വേര്‍തിരിച്ചിട്ടുണ്ട്. ഇവ ചേര്‍ന്നുണ്ടാകുന്ന പ്രോട്ടീനുകള്‍; നാഡികള്‍, ഹൃദയം, മാംസപേശികള്‍, വൃക്ക, ശ്വാസകോശം എന്നിവയെ ബാധിക്കുന്നു.

You May Also Like