Connect with us

Hi, what are you looking for?

Film News

ഹൃത്വിക് റോഷൻ നായകനാവുന്ന ഫൈറ്ററിന്റെ ചിത്രീകരണം ആരംഭിച്ചു

ഹൃത്വിക് റോഷൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് ഫൈറ്റർ. ഇപ്പോഴിതാ ഫെറ്ററിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന പുതിയ അപേഡേറ്റ് വന്നിരിക്കുകയാണ്. ദീപിക പദുക്കോൺ ആണ് സിനിമയിലെ നായിക. ആദ്യമായാണ് ദീപിക പദുക്കോണും ഹൃത്വിക് റോഷനും ഒന്നിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ ഇന്ത്യയിലെ ആദ്യത്തെ ഏരിയൽ ആക്ഷൻ ഫ്രാഞ്ചൈസിയാണത്രെ.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹൃത്വികും ദീപികയും ചിത്രത്തിൽ ഇന്ത്യൻ എയർഫോഴ്‌സ് പൈലറ്റുമാരായിട്ടാണ് എത്തുന്നത്. കൂടാതെ അനിൽ കപൂറും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക.നേരത്തെ 2023 സെപ്റ്റംബർ 28ന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.പിന്നിട് റിലീസ് തീയ്യതി മാറ്റുകയായിരുന്നു


മംമ്ത ആനന്ദ്, രാമൺ, ചിബ്ബ്, അങ്കു പാണ്ഡെ,വൈകോം 18 സ്റ്റുഡിയോസ്, എന്നിവരാണ് ‘ഫൈറ്റർ’ നിർമിക്കുന്നത്.വിക്രം വേദ’യാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ സിനിമ. സെയ്ഫ് അലി ഖാനൊപ്പം ഹൃത്വിക് തരകർത്തഭിനയിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ലഭിച്ചത്.അതേ സമയം ദീപിക പദുക്കോണിന്റെ പുതിയ ചിത്രങ്ങൾ ഇവയാണ് ഷാരൂഖ് ഖാനൊപ്പം പത്താൻ,അമിതാഭ് ബച്ചനൊപ്പം ദി ഇന്റേൺ റീമേക്ക് , പ്രഭാസിനൊപ്പം പ്രൊജക്റ്റ് കെ.

 

 

You May Also Like