Connect with us

Hi, what are you looking for?

Local News

‘ഞങ്ങള്‍ ഈ സ്ഥലത്തെ ബഹുമാനിക്കുന്നു’ ലോകകപ്പ് സ്റ്റേഡിയം വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകരുടെ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

നമ്മള്‍ വിദ്യാസമ്പന്നരും പഠിതാക്കളും ആണെന്ന് സ്വയം പ്രഖ്യാപിക്കുന്നു, എന്നാല്‍ മാലിന്യം ചവറ്റുകുട്ടയില്‍ വലിച്ചെറിയുന്നതിന് പകരം തോന്നിയിടത്താണ് ഇടാറ്. അടുത്തിടെ സമാനമായ ഒരു സംഭവം ഖത്തര്‍ സ്റ്റേഡിയത്തില്‍ കാണുകയുണ്ടായി. മത്സരത്തിന് ശേഷം കാഴ്ചക്കാര്‍ കൊണ്ടുവന്നതെല്ലാം ഉപേക്ഷിച്ചു. ആതിഥേയ രാജ്യവും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ശേഷം ജാപ്പനീസ് ഫുട്‌ബോള്‍ പ്രേമികള്‍ സ്റ്റേഡിയം വൃത്തിയാക്കുന്നതിന്റെ പ്രചോദനാത്മകമായ വീഡിയോ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

soccer stadium in the evening ready for the game

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത് ഇങ്ങനെയായിരുന്നു, ‘അവര്‍ ഇത് ക്യാമറകള്‍ക്ക് വേണ്ടിയല്ല ചെയ്യുന്നത്, പക്ഷേ ക്യാമറകള്‍ ഇപ്പോഴും അവരെ കണ്ടെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്.

ഒമര്‍ ഫാറൂഖ് എന്നയാളാണ് ഒറിജിനല്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്, ‘ലോകകപ്പിന്റെ ഉദ്ഘാടനത്തില്‍ നിന്ന് നിങ്ങള്‍ കാണാത്തത്’ എന്ന് അടിക്കുറിപ്പ് നല്‍കി. വീഡിയോയിലുടനീളം, ആരാധകര്‍ ഉപേക്ഷിച്ചതെല്ലാം സ്റ്റേഡിയത്തില്‍ നിന്ന് ജാപ്പനീസ് ആരാധകര്‍ എടുക്കുന്നത് കണ്ട് ഫാറൂഖ് തീര്‍ത്തും ആശ്ചര്യപ്പെടുന്നതായി കാണാം. വീഡിയോയില്‍ അദ്ദേഹം സംസാരിക്കുന്നുമുണ്ട്, ജാപ്പനീസ് ഫുട്‌ബോള്‍ ആരാധകരോട് അദ്ദേഹം ചോദിച്ചു, ‘നിങ്ങളുമായി ബന്ധമില്ലാത്തത് എന്തിനാണ് വൃത്തിയാക്കുന്നത്?’ ഒരു ആരാധകന്‍ മറുപടി പറഞ്ഞു, ‘ഞങ്ങള്‍ ഈ സ്ഥലത്തെ ബഹുമാനിക്കുന്നു.’

You May Also Like